
കാന്‍സാസ് സിറ്റി: ഇതിലും സ്വപ്നതുല്ല്യമായ തുടക്കം വേറെന്തുവേണം ലോകചാമ്പ്യന്. ലയണല്‍ മെസ്സിയുടെ ആദ്യ ലോകകപ്പ് ഹാട്രിക്കില്‍ അള്‍ജീരിയയ്ക്കെതിരെ ഉജ്വല തുടക്കം കുറിച്ചിരിക്കുകയാണ് അര്‍ജന്റീന. സ്കോര്‍: 3-0. എല്ലാ ഗോളുകളും മെസ്സിയുടെ കാലുകളില്‍ നിന്ന്. 17, 60, 76 മിനിറ്റുകളില്‍. ഒന്ന് ഒരു ലോങ് റേഞ്ചര്‍. അടുത്തത് റീബൗണ്ട്. മൂന്നാമത്തേത് സ്വതസിദ്ധമായ ഇടങ്കാലന്‍ വെടിയുണ്ട. ലോകകപ്പില്‍ ഹാട്രിക് നേടുന്ന അർജന്റീനയുടെ രണ്ടാമത്തെ താരമാണ് മെസ്സി. ആദ്യത്തേത് പഴയ ഗോള്‍യന്ത്രം ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട.
Updates
മത്സരം അവസാനിച്ചു. അര്‍ജന്റീന-3, അള്‍ജീരിയ -0
79' മെസ്സിയെ സബസ്റ്റിറ്റിയൂട്ട് ചെയ്തു. ഓട്ടമെന്‍ഡിയാണ് പകരം ഇറങ്ങിയത്
75' ⚽ മെസ്സി ഹാട്രിക്
അര്‍ജന്റീനയുടെ രണ്ടാം ഗോള്‍

65' മെസ്സിയുടെ ഒന്നാന്തരമൊരു അവസരം. മുന്നില്‍ നിന്നുള്ള ഷോട്ട് ഗോളി തടഞ്ഞു
59' ⚽ വീണ്ടും അര്‍ജന്റീന, വീണ്ടും മെസ്സി. അര്‍ജന്റീന രണ്ട് ഗോളിന് മുന്നില്‍
55' Arg- അര്‍ജന്റീനയ്ക്ക് രണ്ട് സബ്സ്റ്റിറ്റിയൂഷന്
മാര്‍ട്ടിനെസിന് പകരം ജൂലിയന്‍ ആല്‍വരസും മൊണ്ടിയലിന് പകരം മൊളീനയും ഇറങ്ങി
53' ARG ലൗട്ടറോ മാര്‍ട്ടിനെസിന്റെ ഷോട്ട് ഗോളി അടഞ്ഞു
51' മെസ്സിയുടെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. അവസരം പാഴായി
ഗോണ്‍സാലോ മൊണ്ടിയലിന് പകരം മൊളീനയെ ഇറക്കി അര്‍ജന്റീന
ഹാഫ് ടൈം. അര്‍ജന്റീന മുന്നില്‍ (1-0)
മെസ്സിയുടെ ഗോള്‍

40' അര്‍ജീരിയയുടെ അപകടകരമായ മുന്നേറ്റം. മാര്‍ട്ടിനെസ് കോര്‍ണര്‍ വഴങ്ങി തടഞ്ഞു
മൈതാനമധ്യത്തുനിന്ന് പന്ത് സ്വീകരിച്ച മെസ്സി കിടിലന്‍ ലോങ്റേഞ്ചറിലൂടെ വലകുലുക്കി, അള്‍ജീരിയന്‍ ഗോള്‍ കീപ്പര്‍ ലൂക്കാ സിദാന് തടയാനായില്ല
മെസ്സി ഗോള്‍

17' അര്‍ജന്റീന ആദ്യ ഗോള്‍ നേടി
ലയണൽ മെസ്സിയാണ് ഗോൾ നേടിയത്
മത്സരം 15 മിനിറ്റ് പിന്നിട്ടു, ഗോൾരഹിതമായി തുടരുന്നു
അൾജീരിയ വലകുലുക്കിയെങ്കിലും ഓഫ്സൈഡായതോടെ ഗോൾ നിഷേധിച്ചു
5' മെസ്സി വലകുലുക്കിയെങ്കിലും ഓഫ്സൈഡായതോടെ ഗോൾ നിഷേധിച്ചു
4' ലൗട്ടാറോ മാർട്ടിനസിന്റെ ഹെഡർ, അൾജീരിയൻ ഗോൾകീപ്പറുടെ കൈയ്യിൽ
മത്സരം ആരംഭിച്ചു
അർജന്റീനയ്ക്കായി മെസ്സിയുടെ 200-ാം മത്സരമാണിത്
🏆 #FIFAWorldCup
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) June 17, 2026
📋 ¡Once inicial confirmado para el debut! ⚽
Así formará #Argentina 🇦🇷 para el duelo ante #Argelia 🇩🇿 💪
Juega la Albiceleste y el corazón lo sabe 💙🤍 pic.twitter.com/6hktcQS79O
ലയണൽ മെസ്സിയും സംഘവും ലോകകപ്പ് നിലനിർത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്
Published: 17 Jun 2026, 06:21 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented