ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്‌ബോള്‍ ടീം പരിശീലകന്‍ ലയണല്‍ സ്‌കലോണിക്ക് കോവിഡ്. ഇതോടെ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി അദ്ദേഹത്തിന് ചിലിയിലേക്ക് യാത്ര തിരിക്കാന്‍ സാധിക്കില്ല.

To advertise here,

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചിലിയുമായുള്ള അര്‍ജന്റീനയുടെ മത്സരം. പരിശീലകനില്ലാതെയാകും അര്‍ജന്റീന മത്സരത്തിനിറങ്ങുക.

നേരത്തെ കോവിഡ് ബാധിതനായ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ടീമിനൊപ്പമുണ്ടാകില്ല. മെസ്സിക്ക് പകരം പൗലോ ഡിബാല കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ബ്രസീലും അര്‍ജന്റീനയും നേരത്തെ തന്നെ ദക്ഷിണ അമേരിക്കയില്‍ നിന്ന് ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു.

Content Highlights: argentina football coach lionel scaloni tested positive for covid 19