ടൂറിന്‍: കഴിഞ്ഞ സീസണോടെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച അര്‍ജന്റീന താരം ഏയ്ഞ്ചല്‍ ഡി മരിയ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസില്‍ ചേര്‍ന്നു. 2023 ജൂണ്‍ വരെ ഒരു വര്‍ഷത്തേക്കാണ് കരാര്‍. വൈദ്യപരിശോധനയ്ക്കായി താരം ടൂറിനിലെത്തി.

To advertise here,

ഏഴു വര്‍ഷം പി.എസ്.ജിക്കായി 295 മത്സരങ്ങള്‍ കളിച്ച 34-കാരനായ ഡി മരിയ 92 ഗോളുകള്‍ നേടിയിട്ടുണ്ട്. 2015-ല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് താരം ഫ്രഞ്ച് ക്ലബ്ബിലെത്തുന്നത്.

പി.എസ്.ജി. വിട്ട ഡി മരിയയെ സ്വന്തമാക്കാനായി ബാഴ്‌സലോണയും രംഗത്തുണ്ടായിരുന്നു. അവരെ മറികടന്നാണ് യുവന്റസ് ഇപ്പോള്‍ താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്.