ഭുവനേശ്വര്‍: എഎഫ്‌സി കപ്പില്‍ നോക്കൗട്ടില്‍ കടന്ന് ചരിത്രമെഴുതി ഒഡിഷ എഫ്‌സി. തിങ്കളാഴ്ച കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ക്ലബ്ബ് ബസുന്ധര കിങ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ഗ്രൂപ്പ് ഡിയില്‍ ഒന്നാമതെത്തിയാണ് ഒഡിഷ ചരിത്രത്തില്‍ ആദ്യമായി എഎഫ്‌സി കപ്പിന്റെ നോക്കൗട്ട് ഘട്ടത്തിന് യോഗ്യത നേടിയത്.

To advertise here,

ആദ്യ പകുതിയുടെ അധികസമയത്ത് അസ്‌റോര്‍ ഗഫുറോവ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ രണ്ടാം പകുതി മുഴുവന്‍ 10 പേരുമായാണ് ബസുന്ധര കിങ്‌സ് മത്സരം പൂര്‍ത്തിയാക്കിയത്.  

61-ാം മിനിറ്റില്‍ മുര്‍ത്താത ഫാളാണ് ഒഡിഷയുടെ വിജയ ഗോള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ ആറ് മത്സരങ്ങളില്‍ നാലും ജയിച്ച് 12 പോയന്റോടെയാണ് ഒഡിഷ ഇന്റര്‍ സോണല്‍ പ്ലേ ഓഫിന് യോഗ്യത നേടിയത്. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷമാണ് ഒഡിഷയുടെ ഈ തിരിച്ചുവരവ്.