മിലാന്‍: എസി മിലാന്‍ സ്ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് കോവിഡ്-19 സ്ഥിരീകരിച്ചു. വ്യാഴാഴ്ച പത്രക്കുറിപ്പിലൂടെ ക്ലബ്ബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

To advertise here,

താരങ്ങള്‍ക്കായി നടത്തിയ കോവിഡ് പരിശോധനയിലാണ് സ്ലാട്ടന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റ് താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ക്ലബ്ബ് അറിയിച്ചു. താരങ്ങളെല്ലാം തന്നെ ഹോം ക്വാറന്റീനിലാണെന്നും അവര്‍ വ്യക്തമാക്കി. 

രോഗം സ്ഥിരീകരിച്ച സ്ലാട്ടനും ഹോം ക്വാറന്റീനിലാണ്. അടുത്തിടെയാണ് ക്ലബ്ബുമായുള്ള കരാര്‍ താരം ഒരു വര്‍ഷത്തേക്കു കൂടി പുതുക്കിയത്.

Content Highlights: AC Milan striker Zlatan Ibrahimovic tests positive for covid 19