ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷമാണ് 2026-ൽ അരങ്ങേറുന്നത്. മൂന്നു രാജ്യങ്ങളിലും 16 സ്റ്റേഡിയങ്ങളിലുമായി വടക്കൻ അമേരിക്ക എന്ന ഭൂഖണ്ഡംതന്നെ ഫുട്ബോളിന്റെ വേദിയാകുന്നു.
ചോരയ്ക്ക് വേഗംകൂട്ടാൻ റൗണ്ട് 32 എന്നൊരു പുതിയ നോക്കൗട്ട് തലംകൂടി ഇവിടെ ആരംഭിക്കുന്നു. പല തുടക്കങ്ങൾക്കും ഈ ലോകകപ്പ് സാക്ഷിയാകും. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്ക മോഡ്രിച്ച് എന്നിവർ ഇവിടെവെച്ച് അരങ്ങൊഴിയും. ഫൈനലിന്റെ ആറുദിവസം മുൻപുമാത്രം 19 വയസ്സാകുന്ന സ്പെയിനിന്റെ ലാമീൻ യമാൽ ഭൂമിയുടെ അവകാശിയാകാൻ തയ്യാറെടുക്കുന്നതും ഈ ലോകകപ്പിൽത്തന്നെ.
2022-ൽ ഖത്തറിലെ ത്രസിപ്പിച്ച ഫ്രാൻസ്-അർജന്റീന ഫൈനൽ ഇവിടെ ആവർത്തിച്ചുകൂടാ എന്നില്ല. എത്ര നാടകീയമായിരിക്കും ആ റീമാച്ച്! ഫുട്ബോൾ കൂടുതൽ ജനകീയമാകുന്നതും വടക്കൻ അമേരിക്കയിൽവെച്ചുതന്നെ. രാജ്യാന്തരസ്റ്റേഡിയങ്ങളിൽ അധികം കാണാത്ത ഹെയ്തി, ഉസ്ബെക്കിസ്താൻ, കുറാസോ തുടങ്ങിയ രാജ്യങ്ങൾ പുതിയ കഥകളും പുതിയ മാജിക്കും പുതിയ ഹൃദയത്തകർച്ചകളുമായി അവിടെ ഉണ്ടായിരിക്കും. ഈ കൂട്ടത്തിൽ കുറാസോയുടെ ജനസംഖ്യ ഒന്നരലക്ഷവും വിസ്തീർണം കൊച്ചി കോർപ്പറേഷനെക്കാൾ അല്പം കൂടുതൽ മാത്രവുമാണ്. ഫുട്ബോൾ ദൈവങ്ങളുടെ അദ്‌ഭുതപ്രവൃത്തികൾ!
2026-ലെ എന്റെ സ്വകാര്യദുഃഖം സ്പെയിനാണ്. 1950-നുശേഷം അവർ ഇത്തവണ കളിക്കാനിറങ്ങുന്നത് ലാ ലിഗ, ചാമ്പ്യൻസ് ലീഗ് തുടങ്ങിയ കപ്പുകൾ വാരിക്കൂട്ടിയ ലോകോത്തര ക്ലബ്ബായ റയൽ മാഡ്രിഡിൽനിന്ന് ഒറ്റ കളിക്കാരനില്ലാതെയാണ്.
Content Highlights: Introduction of the Round of 32 knockout stage in 2026., Final major tournament for legends like Messi, Ronaldo, and Modric., Lamine Yamal emerging as a key figure for Spain., Inclusion of underdog nations like Curacao, Uzbekistan, and Haiti., Spain's unique squad composition without Real Madrid players. ns madhavan analysis
Published: 11 Jun 2026, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented