
ആംസ്റ്റര്‍ഡാം: ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലൂടെ അയാക്‌സിനെ മറികടന്ന് ബെന്‍ഫിക്ക ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അയാക്‌സിനെ തകര്‍ത്താണ് ബെന്‍ഫിക്ക ക്വാര്‍ട്ടറിലെത്തിയത്.
ആദ്യപാദ സെമിയില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 3-2 ന് വിജയിച്ച് ബെന്‍ഫിക്ക അവസാന എട്ടിലേക്ക് മുന്നേറി.
അയാക്‌സിന്റെ ഹോം ഗ്രൗണ്ടായ ആംസ്റ്റര്‍ഡാമില്‍ വെച്ചുനടന്ന മത്സരത്തില്‍ ഡാര്‍വിന്‍ ന്യൂനസാണ് ബെന്‍ഫിക്കയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. 77-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ചാമ്പ്യന്‍സ് ലീഗില്‍ മിന്നും ഫോമില്‍ കളിച്ചുവന്ന അയാക്‌സിന് വലിയ തിരിച്ചടിയാണ് ബെന്‍ഫിക്ക നല്‍കിയത്.
രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ബെന്‍ഫിക്ക ഇതിനുമുന്‍പ് 2015-2016 സീസണിലാണ് അവസാനമായി ക്വാര്‍ട്ടറിലെത്തിയത്. 1960-61, 1961-62 സീസണുകളിലാണ് ടീം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്.
Content Highlights: Benfica stun Ajax with Nunez's late winner to reach quarter finals of UEFA Champions League
Published: 16 Mar 2022, 05:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented