ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലില്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് പോയിന്റ് നിലയില്‍ ഒന്നാമതെത്തിയതോടെയാണ് ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യന്‍സ്-ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് പ്ലേ ഓഫ് മത്സരവിജയികളെയാകും ഡല്‍ഹി കിരീടപ്പോരാട്ടത്തില്‍ നേരിടുക. ഡല്‍ഹിക്ക് 12 പോയിന്റും മുംബൈക്ക് 10 പോയിന്റും ബാംഗ്ലൂരിന് എട്ടുപോയിന്റുമാണുള്ളത്.
ബുധനാഴ്ച ഏഴുവിക്കറ്റിനാണ് ഡല്‍ഹിയുടെ ജയം. സ്കോര്‍:
ഗുജറാത്ത് 20 ഓവറില്‍ ഒമ്പതിന് 126. ഡല്‍ഹി 13.1 ഓവറില്‍ മൂന്നുവിക്കറ്റിന് 129. 37 പന്തില്‍ 71 റണ്‍സെടുത്ത ഷെഫാലി വര്‍മയും 28 പന്തില്‍ പുറത്താകാതെ 38 റണ്‍സെടുത്ത ജമീമ റോഡ്രിഗസുമാണ് ഡല്‍ഹിയുടെ ജയം എളുപ്പമാക്കിയത്.
ആദ്യം ബാറ്റുചെയ്ത ഗുജറാത്തിനായി, ഭാരതി ഫുള്‍മാലി (36 പന്തില്‍ 42), കാതറിന് ബ്രെയ്സ് (22 പന്തില്‍ 28*) എന്നിവര്‍ തിളങ്ങി. ഫോബ് ലിച്ച്ഫീല്‍ഡ് 21 റണ്‍സെടുത്തു.
48 റണ്‍സിലെത്തുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ആറാം വിക്കറ്റില്‍ ബ്രെയ്സും ഫുള്‍മാലിയും ചേര്‍ന്ന് 50 പന്തില്‍ 68 റണ്‍സെടുത്തു. ഡല്‍ഹിക്കായി മലയാളി താരം മിന്നുമണി രണ്ടുവിക്കറ്റ് നേടി.
Content Highlights: wpl delhi capitals gujarat giants
Published: 13 Mar 2024, 08:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented