മുംബൈ: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് നിരാശയുടെ കാര്‍മേഘം. കിരീട പോരാട്ടത്തിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരുങ്ങിനില്‍ക്കെ നവിംമുംബൈയില്‍ ചാറ്റല്‍മഴ തുടരുകയാണ്. ഉച്ചയ്ക്ക് മൂന്ന് മുതലാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. മഴ കാരണം ടോസ് വൈകുമെന്നാണ് വിവരം. ഇതോടെ മത്സരവും വൈകിയേക്കും. മഴ തുടരുന്നതിനാല്‍ പിച്ച് മൂടിയിട്ടിരിക്കുകയാണ്. മത്സരത്തിനിടയിലും മഴ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവചനങ്ങള്‍ പറയുന്നത്. 

To advertise here,

രണ്ടുതവണ ഫൈനലില്‍ കീഴടങ്ങേണ്ടിവന്നതിന്റെ വിഷമം തീര്‍ത്ത് കപ്പില്‍ മുത്തമിടാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ആദ്യമായി കിരീടപോരാട്ടത്തിനെത്തിയത് കപ്പുമായി ആഘോഷിക്കാന്‍ ദക്ഷിണാഫ്രിക്കയും. ആരു ജയിച്ചാലും ഇത്തവണ പുതിയ ജേതാവുണ്ടാകും.

മുന്‍പ് രണ്ടുതവണ ഇന്ത്യ ഫൈനല്‍ കളിച്ചിട്ടുണ്ടെങ്കിലും ജയിക്കാനായിട്ടില്ല. ദക്ഷിണാഫ്രിക്ക ആദ്യമായിട്ടാണ് ഫൈനല്‍ കളിക്കുന്നത്.