അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് വിരാട് കോലി. കരിയറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണിപ്പോൾ മുൻ ഇന്ത്യൻ നായകൻ. ശ്രീലങ്കയുടെ കുമാർ സംഗക്കാരയെയാണ് കോലി മറികടന്നത്. 28,016 റൺസായിരുന്നു സംഗയുടെ സമ്പാദ്യം. ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിന് ഇറങ്ങുമ്പോൾ ഈ ലക്ഷ്യം മറികടക്കാൻ 42 റൺസ് മാത്രമായിരുന്നു കോലിക്ക് വേണ്ടിയിരുന്നത്. 93 റൺസ് നേടിയാണ് കോലി പുറത്തായത്. ഇതോടെ സംഗക്കാരയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. ഇനി സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് കോലിയുടെ മുന്നിൽ. 34,357 റൺസാണ് സച്ചിന്റെ റൺ സമ്പാദ്യം.
കരിയറിൽ ഏറ്റവും വേഗത്തിൽ 28000 റൺസ് പൂർത്തിയാക്കുന്ന താരം കൂടിയാണ് കോലി ഇപ്പോൾ. സച്ചിനെയാണ് കോലി മറികടന്നത്. 644 ഇന്നിങ്‌സിൽ നിന്നാണ് സച്ചിൻ 28000 റൺസ് നേടിയത്. ഈ നേട്ടം കൈവരിക്കാൻ കോലിക്ക് 624 ഇന്നിങ്‌സേ വേണ്ടിവന്നുള്ളൂ.
Content Highlights: Virat Kohli becomes the second highest run-scorer in cricket, surpassing Kumar Sangakkara. Sachin Tendulkar remains the leader. Explore this historic achievement!
Published: 11 Jan 2026, 09:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented