ലണ്ടൻ: അണ്ടർ 19 ക്രിക്കറ്റിലും വെടിക്കെട്ട് പ്രകടനവുമായി വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ നാലാം ഏകദിനത്തിൽ വെടിക്കെട്ട് സെഞ്ചുറി കുറിച്ചാണ് വൈഭവ് ചരിത്രമെഴുതിയത്. 52 പന്തിൽ നിന്നാണ് താരം സെഞ്ചുറി നേടിയത്. 10 ഫോറുകളും ഏഴ് സിക്സറുകളുമടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്സ്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ അണ്ടർ 19 ടീമിനായി പതിയെ ആണ് വൈഭവ് തുടങ്ങിയത്. പിന്നാലെ കത്തിക്കയറിയ താരം ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങുംവിലങ്ങും തല്ലി. 24 പന്തിൽ ആണ് വൈഭവ് അർധസെഞ്ചുറി തികയ്ക്കുന്നത്. പിന്നാലെ വീണ്ടും വെടിക്കെട്ടോടെ താരം ക്രീസിൽ താണ്ഡവമാടി. ഇംഗ്ലീഷ് ബൗളർമാരെ താരം മാറി മാറി പ്രഹരിച്ചു. പിന്നാലെ സെഞ്ചുറിയുമെത്തി. 52 പന്തിൽ നിന്നാണ് വൈഭവ് മൂന്നക്കം തൊട്ടത്. അണ്ടർ 19 ഏകദിനചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്.
ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തിൽ വെടിക്കെട്ട് നടത്തിയ വൈഭവ് അതിവേഗ അർധസെഞ്ചുറി തികച്ചിരുന്നു. 20 പന്തിൽ നിന്ന് താരം അർധസെഞ്ചുറിയും നേടി. അതോടെ അണ്ടർ 19 ഏകദിനത്തിൽ ഇന്ത്യക്കായി അതിവേഗ അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി വൈഭവ് മാറി. ഋഷഭ് പന്താണ് അണ്ടർ 19 ഏകദിനത്തിൽ ഏറ്റവും വേഗം അർധസെഞ്ചുറി തികച്ച ഇന്ത്യൻ താരം. 2016-ൽ നേപ്പാളിനെതിരേ 18 പന്തിൽ നിന്ന് താരം അർധെസഞ്ചുറി നേടിയിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വൈഭവ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ മത്സരത്തിൽ 19 പന്തിൽ നിന്ന് 48 റൺസാണ് അടിച്ചെടുത്തത്. രണ്ടാം ഏകദിനത്തിൽ 45 റൺസുമെടുത്തു.
Content Highlights: vaibhav suryavanshi under 19 performance india vs england
Published: 05 Jul 2025, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented