ന്യൂഡൽഹി: ഇന്ത്യയുടെ യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ മുഴുവനും. ആരെയും കൂസാതെ ബാറ്റ് വീശുന്ന വൈഭവിനെ എങ്ങനെ പിടിച്ചുകെട്ടുമെന്ന ചിന്തയിലാണ് എതിർ ടീമുകൾ. ഇതിനിടെ വൈഭവിനെ മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദിയോട് ഉപമിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് മുൻ പാക് താരം മുഹമ്മദ് യൂസഫ്.
വൈഭവിനെ അഫ്രീദിയുടെ അരങ്ങേറ്റ സമയത്തോടാണ് യൂസഫ് താരതമ്യം ചെയ്തത്. വൈഭവ് ഭയമില്ലാത്തവനും ഊർജ്ജസ്വലനുമായ താരമാണെന്നും ക്രിക്കറ്റിന്റെ ഭാവി ഇതാണെന്നും യൂസഫ് അഭിപ്രായപ്പെട്ടു. വൈഭവ്, ഷാഹിദ് അഫ്രീദിയെ ഓർമിപ്പിക്കുന്നു എന്നും യൂസഫ് എക്സിൽ കുറിച്ചു. 1996-ൽ തന്റെ ആദ്യ ഏകദിന ഇന്നിങ്സിൽ വെറും 37 പന്തിൽ സെഞ്ചുറി നേടി റെക്കോർഡ് സൃഷ്ടിച്ച താരമാണ് അഫ്രീദി.
വൈഭവിനെ അഫ്രീദിയുമായി താരതമ്യം ചെയ്തത് ഇന്ത്യൻ ആരാധകർക്ക് അത്ര രസിച്ചില്ല. സച്ചിൻ തെണ്ടുൽക്കർ, ഡോൺ ബ്രാഡ്മാൻ എന്നിവരുമായി പലരും വൈഭവിനെ താരതമ്യം ചെയ്യുമ്പോൾ അഫ്രീദിയുമായുള്ള താരതമ്യം വൈഭവിന് വലിയ അപമാനമാണെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പ്രതികരിച്ചു.
വൈഭവിനെ പോലെതന്നെ കരിയറിന്റെ തുടക്കത്തിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ശ്രദ്ധേയനായ താരമായിരുന്നു അഫ്രീദി. 1996-ൽ തന്റെ ആദ്യ ഏകദിന ഇന്നിങ്‌സിൽ തന്നെ വെറും 37 പന്തിൽ നിന്ന് സെഞ്ചുറിയടിച്ച് അഫ്രീദി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. 18 വർഷത്തോളം ഈ റെക്കോഡ് തകരാതെ നിന്നു. പിന്നീട് 2014-ൽ ന്യൂസീലൻഡ് താരം കോറി ആൻഡേഴ്സനാണ് ഈ റെക്കോഡ് (36 പന്തുകൾ) മറികടക്കുന്നത്. പിന്നീട് 31 പന്തിൽ നിന്ന് സെഞ്ചുറിയടിച്ച് ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ് ഈ റെക്കോഡ് സ്വന്തം പേരിലാക്കി.
Content Highlights: Mohammad Yousuf compared young talent Vaibhav Suryavanshi to Shahid Afridi's debut style., The comparison drew heavy criticism from Indian cricket fans on social media., Fans argued that comparing Vaibhav to Afridi is an insult to his potential., Context on Afridi's 1996 record-breaking 37-ball century provided., Public sentiment favors comparing Vaibhav to legends like Sachin Tendulkar.
Published: 29 May 2026, 04:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented