കറാച്ചി: 145 വര്‍ഷത്തെ പുരുഷ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യം! അപൂര്‍വ നേട്ടത്തിനുടമയായി ന്യൂസീലന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍. പാകിസ്താനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ബ്ലണ്ടല്‍ അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയത്.
പുരുഷ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ രണ്ട് വിക്കറ്റുകളും സ്റ്റംപിങ്ങിലൂടെ നേടിയ ചരിത്രത്തിലെ ആദ്യ താരം എന്ന റെക്കോഡാണ് ബ്ലണ്ടല്‍ സ്വന്തമാക്കിയത്. പാകിസ്താന്റെ അബ്ദുള്ള ഷഫീഖിനെയും ഷാന്‍ മസൂദിനെയും സ്റ്റംപ് ചെയ്ത് പുറത്താക്കിയാണ് ബ്ലണ്ടല്‍ അത്ഭുതമായത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാകിസ്താന് വേണ്ടി ഓപ്പണ്‍ ചെയ്ത ഷഫീഖിനെ അജാസ് പട്ടേലിന്റെ പന്തില്‍ ബ്ലണ്ടല്‍ ആദ്യം പുറത്താക്കി. പിന്നാലെ മൂന്നാമനായി ക്രീസിലെത്തിയ ഷാന്‍ മസൂദിനെ മൈക്കിള്‍ ബ്രേസ്‌വെല്ലിന്റെ പന്തിലൂടെ സ്റ്റംപ് ചെയ്ത് പുറത്താക്കി ബ്ലണ്ടല്‍ ചരിത്രം കുറിച്ചു.
ഇതിനുമുന്‍പ് വനിതാ ക്രിക്കറ്റില്‍ ഇത്തരമൊരു സംഭവം അരങ്ങേറിയിരുന്നു. 1976-ല്‍ ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിനിടെയാണ് ആദ്യ രണ്ട് വിക്കറ്റുകളും സ്റ്റംപിങ്ങിലൂടെ വീണത്.
2002-ന് ശേഷം ഇതാദ്യമായാണ് ന്യൂസീലന്‍ഡ് പാകിസ്താനില്‍ ടെസ്റ്റ് മത്സരം കളിക്കുന്നത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാകിസ്താന്‍ ആദ്യദിനം മത്സരം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സെടുത്തിട്ടുണ്ട്. 161 റണ്‍സെടുത്ത് പുറത്താവാതെ നില്‍ക്കുന്ന നായകന്‍ ബാബര്‍ അസമാണ് പാകിസ്താന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 86 റൺസെടുത്ത വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദും മികച്ച പ്രകടനം പുറത്തെടുത്തു. ന്യൂസീലന്‍ഡിനായി ബ്രേസ്‌വെല്ലും അജാസ് പട്ടേലും രണ്ട് വിക്കറ്റെടുത്തപ്പോള്‍ ടിം സൗത്തി ഒരു വിക്കറ്റ് സ്വന്തമാക്കി.
Content Highlights: tom blundell, cricket record by blundell, new zealand vs pakistan, nz vs pak, cricket news
Published: 26 Dec 2022, 06:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented