കൊളംബോ: ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ മത്സരം തന്നെ തടസപ്പെടുത്തി മഴ. ശനിയാഴ്ച നടക്കാനിരുന്ന ന്യൂസീലൻഡ് - പാകിസ്താൻ മത്സരമാണ് മഴ കാരണം ഉപേക്ഷിച്ചത്. ഇതോടെ പോയന്റ് പങ്കുവെയ്ക്കപ്പെട്ടു. ഇരു ടീമും ഓരോ പോയന്റ് വീതം നേടി.
കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ സൽമാൽ അലി ആഗ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ പിന്നാലെ മഴ കനത്തതോടെ മത്സരം വൈകി. മഴ തുടർന്നതോടെ ഒടുവിൽ മത്സരം ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.
Content Highlights: First T20 World Cup Super 8 match between New Zealand and Pakistan abandoned due to rain. Both teams share points after a washout at Colombo.
Published: 21 Feb 2026, 09:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented