ഓവല്‍: ക്രിക്കറ്റിന് ഓസ്‌ട്രേലിയ എന്ന ടീമിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഒരു ചരിത്രമില്ല. ലോക ക്രിക്കറ്റില്‍ തങ്ങളുടെ അപ്രമാദിത്വം കൊണ്ട് എന്നും അത്ഭുതപ്പെടുത്തിയവരാണ് ഓസ്‌ട്രേലിയക്കാര്‍. ഐസിസി ടൂര്‍ണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ പ്രകടനം ക്രിക്കറ്റ് ചരിത്രത്തില്‍ എക്കാലവും അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളവയാണ്. ആ ചരിത്രത്തിലേക്കാണ് ഓവലിലെ വിജയവും വന്നുചേരുന്നത്.
ഓവലില്‍ ഇന്ത്യയെ കീഴടക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഓസ്‌ട്രേലിയ മുത്തമിട്ടു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഓസീസിന്റെ ആദ്യ കിരീടം. ഇതോടെ ഓസ്‌ട്രേലിയ പുതുചരിത്രമെഴുതി. ഇതു വരെ മറ്റൊരു ടീമിനും സാധിക്കാത്ത അപൂര്‍വ്വ റെക്കോഡാണ് ഓസീസ് സ്വന്തമാക്കിയത്. എല്ലാ ഐസിസി ടൂര്‍ണമെന്റുകളിലും കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടമാണ് ഈ വിജയത്തോടെ ഓസ്‌ട്രേലിയ കരസ്ഥമാക്കിയത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായതോടെ എല്ലാ ഫോര്‍മാറ്റിലും ഓസ്‌ട്രേലിയ ഐസിസി ചാമ്പ്യന്മാരായി.ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ് എന്നിവയാണ് നേരത്തേ ഓസ്‌ട്രേലിയ വിജയിച്ച ഐസിസി ടൂര്‍ണമെന്റുകള്‍.
ഏറ്റവും കൂടുതല്‍ തവണ ഏകദിന ലോകകപ്പ് നേടിയ ടീമാണ് ഓസ്‌ട്രേലിയ. അഞ്ച് തവണയാണ് അവര്‍ ഏകദിന ലോകകപ്പില്‍ ജേതാക്കളായത്. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളിലാണ് കിരീടം നേടിയത്. 2006, 2009 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍സ് ട്രോഫിയും 2021-ല്‍ ടി20 ലോകകപ്പും ഓസീസ് നേടിയിട്ടുണ്ട്. 2021-23 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കിരീടം നേടിയതോടെ എല്ലാ ഐസിസി ടൂര്‍ണമെന്റുകളും വിജയിക്കുന്ന ആദ്യ ടീമെന്ന അപൂര്‍വ്വനേട്ടം ഓസ്‌ട്രേലിയ സ്വന്തമാക്കി.
Content Highlights: The first team to win all the ICC Men's titles
Published: 11 Jun 2023, 06:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented