
വഡോദര: ഗുജറാത്തിലെ കനത്ത മഴയില്‍ കുടുങ്ങിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം രാധ യാദവിനെ രക്ഷപ്പെടുത്തി എന്‍.ഡി.ആര്‍.എഫ്. സംഘം. മഴക്കെടുതിയെത്തുടര്‍ന്ന് വളരെ മോശം സാഹചര്യത്തിലായിരുന്നെന്നും അതില്‍നിന്ന് രക്ഷപ്പെടുത്തിയ എന്‍.ഡി.ആര്‍.എഫ്. സംഘത്തിന് നന്ദി അറിയിക്കുന്നുവെന്നും താരം സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചു. മഴമൂലം ഗുജറാത്തിലെ നിരവധി നഗരങ്ങളില്‍ പ്രളയസമാനമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
ആളുകളെ എന്‍.ഡി.ആര്‍.എഫ്. സംഘം രക്ഷപ്പെടുത്തി ഒരു ബോട്ടില്‍ കൊണ്ടുപോവുന്ന വീഡിയോ സ്‌റ്റോറിയായി പങ്കുവെച്ചാണ് രാധ നന്ദിയറിയിച്ചത്. 'ഞങ്ങള്‍ വളരെ മോശമായ സാഹചര്യത്തിലാണുള്ളത്. ഞങ്ങളെ രക്ഷപ്പെടുത്തിയ എന്‍.ഡി.ആര്‍.എഫ്. സംഘത്തിന് അത്യധികം നന്ദി' -വീഡിയോക്കൊപ്പം രാധ കുറിച്ചു.
കഴിഞ്ഞ കുറച്ചു ദിവസമായി കനത്ത മഴയാണ് ഗുജറാത്തില്‍. പേമാരി മൂലം മൂലം വഡോദരയിലെ വിശ്വമിത്രിപ്പുഴ കരകവിഞ്ഞൊഴുകി. തീരപ്രദേശങ്ങളിലെല്ലാം വെള്ളം കയറിയതോടെ ജനങ്ങളെ ഒഴപ്പിച്ചു. പലയിടത്തും പ്രളയസമാനമായ സാഹചര്യമാണ്. മൂന്നുദിവസത്തിനിടെ 26 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 17,800-ഓളം പേരെ ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് ഒഴിപ്പിച്ചു.
Content Highlights: spinner radha yadav rescued by ndrf amid gujarat rains
Published: 29 Aug 2024, 09:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented