ഡർഹാം: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ യുവതാരം വൈഭവ് സൂര്യവംശി ടീമിലിടം പിടിക്കുമോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാതെ ഇന്ത്യൻ ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ഡർഹാമിൽ നടക്കുന്ന മത്സരത്തിൽ സൂര്യവംശി കളിക്കുമോ എന്ന ചോദ്യത്തിന്, ടീമിനുള്ളിലെ കാര്യങ്ങൾ പുറത്തുപറയാൻ തനിക്ക് പരിമിതികളുണ്ടെന്നായിരുന്നു ശ്രേയസിന്റെ മറുപടി. എതിരാളികൾക്ക് തന്ത്രങ്ങൾ ചോർത്തി നൽകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

15-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ട സൂര്യവംശി അയർലൻഡിനെതിരായ പരമ്പരയിൽ കളിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവരടങ്ങുന്ന മുൻനിര ബാറ്റർമാരെ നിലനിർത്താനായിരുന്നു ടീം മാനേജ്മെന്റിന്റെ തീരുമാനം. അയർലൻഡിനെതിരായ പരമ്പരയിൽ താരം കളിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവരടങ്ങുന്ന മുൻനിര ബാറ്റർമാരെ നിലനിർത്താനായിരുന്നു ടീം മാനേജ്മെന്റിന്റെ തീരുമാനം.

എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് വാർത്താസമ്മേളനത്തിൽ ശ്രേയസ് പറഞ്ഞു. ടീമിനുള്ളിലെ ചർച്ചകൾ വളരെ സ്വകാര്യമാണ്. ഞങ്ങൾ പരീക്ഷിക്കാൻ പോകുന്ന കോമ്പിനേഷൻ എതിരാളികൾക്ക് മുൻകൂട്ടി നൽകാൻ കഴിയില്ല. സൂര്യവംശി അസാമാന്യ പ്രതിഭയാണ്. അവസരം ലഭിക്കുമ്പോൾ അവൻ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് ജേതാക്കളെ ടീമിൽ നിന്ന് ഒഴിവാക്കാത്ത തീരുമാനത്തെയും ക്യാപ്റ്റൻ ന്യായീകരിച്ചു. ടീമിലുള്ള ഓരോരുത്തരും മികച്ച പ്രകടനം പുറത്തെടുത്തവരാണ്. താരങ്ങൾക്ക് ടീമിൽ സുരക്ഷിതത്വം അനുഭവപ്പെടണം, എങ്കിൽ മാത്രമേ അവരുടെ ആത്മവിശ്വാസം നിലനിർത്താൻ കഴിയൂ. ഈ ഫോർമാറ്റിൽ ടീമിന്റെ പ്രധാന തൂണുകളാണിവർ. അതുകൊണ്ടുതന്നെ അവരെ പിന്തുണയ്ക്കുക എന്നത് വളരെ പ്രധാനമാണെന്നും ശ്രേയസ് വ്യക്തമാക്കി.

അയർലൻഡിനെതിരായ പരമ്പര 2-0 ന് ഇന്ത്യ തോറ്റതോടെയാണ് പ്ലേയിങ് ഇലവനിൽ സൂര്യവംശിയെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായത്. സഞ്ജുവും ഇഷാൻ കിഷനും പരമ്പരയിൽ പരാജയപ്പെട്ടത് ആരാധകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.