ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിൽ വൈഭവ് സൂര്യംവശി അർധ സെഞ്ചുറിയുമായി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 15-കാരൻ മാറിയിരുന്നു. എന്നാൽ വൈഭവ് മാത്രമല്ല ആ മത്സരത്തിൽ റെക്കോർഡ് സ്വന്തമാക്കിയത്. ഇന്ത്യയുടെ ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഒരു റെക്കോർഡിനുമടയായി. ട്വന്റി 20യിൽ ക്യാപ്റ്റനെന്ന നിലയിൽ തന്റ ആദ്യ എട്ട് മത്സരങ്ങളിലും ടോസ് വിജയിച്ച താരമായി ശ്രേയസ് മാറി. എംഎസ് ധോനിയുടേയും ബഹാമാസിന്റെ ഗ്രിഗറി ടെയ്‌ലറുടെയും ഏഴ് മത്സരങ്ങളുടെ റെക്കോർഡാണ് ശ്രേയസ് മറികടന്നത്.

To advertise here,

ഇന്ത്യൻ ക്യാപ്റ്റൻമാരിൽ ട്വന്റി 20യിൽ തുടർച്ചയായി ടോസ് നേടിയ ക്യാപ്റ്റൻ ഇതുവരെ എംഎസ് ധോനിയായിരുന്നു. 2010 മെയ് മുതൽ 2012 ഫെബ്രുവരി വരെ ധോനി തുടർച്ചയായി ഏഴ് ടോസുകളാണ് നേടിയത്. ട്വന്റി-20 ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസിന്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. അയർലൻഡിനോട് 2-0 ന് പരമ്പര നഷ്ടപ്പെടുകയും ഇംഗ്ലണ്ടിനോട് 4-0 ന് തോൽക്കുകയും ചെയ്തതിനു പുറമെ ഒരു മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

വിജയത്തിനു ശേഷം ടീമിന്റെ പ്രകടനത്തേയും ശ്രേയസ് അയ്യർ പ്രശംസിച്ചു. ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ വിജയം സ്‌പെഷ്യലാണെന്ന് അദ്ദേഹം പറഞ്ഞു. മായങ്ക് യാദവിന്റെ ബൗളിംഗിനെയും വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്ങിനെയും അദ്ദേഹം അഭിനന്ദിച്ചു. വൈഭവിന്റെ ആത്മവിശ്വാസത്തെയും മികച്ച തുടക്കം നൽകാനുള്ള കഴിവിനേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

'അത്ഭുതകരം. അവരുടെ പ്രകടനം മികച്ചതായിരുന്നു. എന്റെ ആദ്യ വിജയം ലഭിച്ചതിൽ എനിക്ക് ഇതിൽ കൂടുതൽ സന്തോഷിക്കാൻ കഴിയില്ല. ഞാൻ ബൗൺസ് പ്രതീക്ഷിച്ചിരുന്നു, നല്ല തോതിലുള്ള ബൗൺസ് അവിടെയുണ്ടായിരുന്നു. മായങ്കിന്റെ തുടക്കം വളരെ മികച്ചതായിരുന്നു. അവർ പിച്ച് വിശകലനം ചെയ്യുകയും കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ ബൗളർമാരെ മാറ്റി ഞാൻ പരീക്ഷിച്ചു.'-ശ്രേയസ് വ്യക്തമാക്കി. ബ്രയാൻ ബെന്നറ്റ്, ഡയോൺ മയേഴ്സ് എന്നിവരുടെ നിർണായക വിക്കറ്റുകൾ നേടി മത്സരത്തിലെ താരമായ മായങ്ക് യാദവ് മികച്ച പ്രകടനം പുറത്തെടുത്തെന്നും ശ്രേയസ് കൂട്ടിച്ചേർത്തു.