ന്യൂഡൽഹി: രഞ്ജി ട്രോഫിയിൽ ആന്ധ്രപ്രദേശിന്റെ നായകനായിരുന്ന ഇന്ത്യൻതാരം ഹനുമ വിഹാരിക്ക് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ കാരണംകാണിക്കൽ നോട്ടീസ്. രഞ്ജി മത്സരശേഷം, ഇനി ആന്ധ്രയ്ക്കുവേണ്ടി കളിക്കില്ലെന്ന് വിഹാരി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
രഞ്ജി ടൂർണമെന്റിന്റെ തുടക്കത്തിൽ ടീം ക്യാപ്റ്റനായിരുന്ന വിഹാരിയെ അപ്രതീക്ഷിതമായി ആ സ്ഥാനത്തുനിന്ന് മാറ്റി. ഒരു യുവതാരത്തോട് മോശമായി പെരുമാറിയതിന്റെപേരിലാണിത്. യുവതാരത്തിന്റെ അച്ഛൻ രാഷ്ട്രീയ നേതാവാണെന്നും അദ്ദേഹത്തിന്റെ ഇടപെടൽകാരണമാണ് ക്യാപ്റ്റൻസ്ഥാനത്തുനിന്ന് നീക്കിയതെന്നും വിഹാരി ആരോപിച്ചു. ആത്മാഭിമാനം നഷ്ടപ്പെടുത്തി ഇനി ആന്ധ്രയ്ക്കുവേണ്ടി കളിക്കാനില്ലെന്നും പ്രഖ്യാപിച്ചു. ഇൗ സംഭവത്തിലാണിപ്പോൾ നോട്ടീസ് ലഭിച്ചത്.
ടീമിലെ മറ്റ് മിക്ക കളിക്കാരും വിഹാരിക്ക് പിന്തുണ അറിയിച്ചിരുന്നു. ഈവർഷം രഞ്ജിയിൽ ക്വാർട്ടർ ഫൈനലിലെത്തിയ ആന്ധ്ര അവിടെ മധ്യപ്രദേശിനോട് തോറ്റുമടങ്ങുകയായിരുന്നു.
Content Highlights: show cause notice for andhra pradesh ranji player hanuma vihari
Published: 29 Mar 2024, 05:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented