റാഞ്ചി: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശർമയെ പ്രശംസിച്ച് മുൻ പാക് താരം ഷാഹിദ് അഫ്രീദി. റെക്കോഡുകൾ തകർക്കപ്പെടാനുള്ളതാണെന്നും താൻ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ഒരു കളിക്കാരൻ ഈ റെക്കോഡ് തകർത്തതിൽ സന്തോഷവാനാണെന്നും അഫ്രീദി പ്രതികരിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ചരിത്രമെഴുതിയത്. അഫ്രീദിയുടെ റെക്കോഡാണ് രോഹിത് മറികടന്നത്.
"എന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയുടെ റെക്കോഡ് ഏകദേശം 18 വർഷം നിലനിന്നു. എന്നാൽ അത് ഒടുവിൽ തകർക്കപ്പെട്ടു. അതിനാൽ റെക്കോഡുകൾ ഒരു കളിക്കാരൻ സ്ഥാപിക്കുകയും മറ്റൊരു കളിക്കാരൻ വന്ന് അത് തകർക്കുകയും ചെയ്യുന്നു. ഇതാണ് ക്രിക്കറ്റ്."- അഫ്രീദി കൂട്ടിച്ചേർത്തു
"2008-ൽ എന്റെ ഏക ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഡെക്കാൻ ചാർജേഴ്‌സിനായി രോഹിത്തിനോടൊപ്പം കളിച്ചിട്ടുണ്ട്. അന്ന് എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. പരിശീലന സമയത്ത്, ഞാൻ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടു. അദ്ദേഹത്തിന്റെ ക്ലാസ്സ് എന്നെ ആകർഷിച്ചു. രോഹിത് ഒരുനാൾ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം ഒരു ക്ലാസ് ബാറ്റ്സ്മാനായി സ്വയം തെളിയിച്ചിരിക്കുന്നു" - അദ്ദേഹം പറഞ്ഞു.
"വിരാടും രോഹിത്തും ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലാണ്. അടുത്തിടെ നടന്ന ഏകദിന പരമ്പരകളിൽ കളിച്ച രീതി വെച്ച് നോക്കുമ്പോൾ 2027 ലോകകപ്പ് വരെ അവർക്ക് കളിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസത്തോടെ പറയാം. ഇന്ത്യ ദുർബലരായ ടീമുകൾക്കെതിരേ കളിക്കുമ്പോൾ, പുതിയ കളിക്കാരെ പരീക്ഷിക്കാനും കോലിയും രോഹിത്തിനും വിശ്രമം നൽകുകയും ചെയ്യാം. - അഫ്രീദി ടെലികോം ഏഷ്യ സ്പോർട്സിനോട് പ്രതികരിച്ചു. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരേയും അഫ്രീദി രംഗത്തെത്തി. താൻ ചിന്തിക്കുന്നതും പറയുന്നതും ശരിയാണ് എന്ന് ഗംഭീർ കരുതിയിരിക്കാമെന്നും എന്നാൽ എല്ലായിപ്പോഴും അത് ശരിയല്ലെന്ന് പിന്നീട് തെളിയിക്കപ്പെട്ടെന്നും അഫ്രീദി കൂട്ടിച്ചേർത്തു.
351 സിക്സറുകൾ നേടിയ അഫ്രീദിയെയാണ് രോഹിത് നേരത്തേ മറികടന്നത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ മൂന്നാമത്തെ താരം വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ്. 331 സിക്‌സറുകളാണ് താരത്തിന്റെ സമ്പാദ്യം. 270 സിക്‌സറുമായി ശ്രീലങ്കന്‍ മുന്‍ താരം സനത് ജയസൂര്യയും 229 സിക്‌സറുമായി മഹേന്ദ്ര സിങ് ധോനിയും പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരവും രോഹിത് ശര്‍മയാണ്. ആകെ 645 സിക്‌സറുകളാണ് രോഹിത്തിന്റെ സമ്പാദ്യം. 553 സിക്‌സറുകളുമായി ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ രണ്ടാമത്.
Content Highlights: Shahid Afridi Breaks Silence After Rohit Sharma Shatters Pakistan Great's Historic Record
Published: 10 Dec 2025, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented