
ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടി ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദ്. വാഷിങ്ടണ്‍ സുന്ദറിന് പകരമാണ് ഷഹബാസിനെ തിരഞ്ഞെടുത്തത്.
ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെ തോളിന് പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിനെ സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം ഓഗസ്റ്റ് 18 ന് ആരംഭിക്കും.
ഷഹബാസ് അഹമ്മദ് ആദ്യമായാണ് ഇന്ത്യന്‍ ടീമിലിടം നേടുന്നത്. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമാണ് ഷഹബാസ്. കെ.എല്‍.രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ശിഖര്‍ ധവാനാണ് സഹനായകന്‍. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്.
ടീം ഇന്ത്യ: കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഷഹബാസ് അഹമ്മദ്.
Content Highlights: shahabaz ahmed, washington sundar, india vs zimbabwe, indian cricket, cricket news
Published: 16 Aug 2022, 01:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented