ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് മലയാളി താരം സഞ്ജു സാംസണ്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയുടെ ഓപ്പണര്‍ തകുട്‌സ്വാനഷി കൈറ്റാനോവിനെ മികച്ച ക്യാച്ചിലൂടെ പുറത്താക്കി സഞ്ജു ആരാധകരുടെ മനം കവര്‍ന്നു. 

To advertise here,

മുഹമ്മദ് സിറാജ് ചെയ്ത ഒന്‍പതാം ഓവറിലെ നാലാം പന്തിലാണ് ക്യാച്ച് പിറന്നത്. കൈറ്റാനോയുടെ ബാറ്റിലുരസിയ പന്ത് ഒറ്റക്കൈ കൊണ്ട് ചാടിപ്പിടിച്ചാണ് സഞ്ജു ആരാധകരെ അത്ഭുതപ്പെടുത്തിയത്. മത്സരത്തില്‍ വീണ ആദ്യ വിക്കറ്റായിരുന്നു ഇത്. പിന്നാലെ സിംബാബ്‌വെ ബാറ്റിങ് തകര്‍ച്ച നേരിട്ടു. 

ആദ്യ മത്സരത്തിലും വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനംസഞ്ജുവിന് പുറത്തെടുക്കാന്‍ സാധിച്ചു. എന്നാല്‍ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. സിംബാബ്‌വെയ്‌ക്കെതിരേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണുള്ളത്. ആദ്യ മത്സരത്തില്‍ പത്തുവിക്കറ്റിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.