തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയിലാണ് കേരളം കളിക്കുന്നത്. മോശം രോഗാവസ്ഥയിലാണ് സഞ്ജു ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതെന്നും പരിശീലനം പോലും മുടക്കയില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ പറയുന്നു.

To advertise here,

ആന്റിബയോട്ടിക് കഴിച്ചാണ് സഞ്ജു പരിശീലനത്തിൽ പങ്കെടുത്തത്. 10 കിലോമീറ്റർ ഓടി. സീനിയർ താരമായ സഞ്ജുവിന് വേണമെങ്കിൽ ഈ പരിശീലന സെഷൻ ഒഴിവാക്കാമായിരുന്നെന്നും സഞ്ജുവിന്റെ ആത്മാർഥതയാണ് ഇത് കാണിക്കുന്നതെന്നും കെസിഎ പ്രസിഡന്റ് വ്യക്തമാക്കി.

'മുഷ്താഖ് അലി ടൂർണമെന്റിൽ സഞ്ജു സാംസൺ കേരളത്തെ നയിച്ചുകൊണ്ടിരിക്കുകയാണ്. ആന്റിബയോട്ടിക് കഴിച്ചാണ് പരിശീലനത്തിൽ പങ്കെടുത്തത്. രാവിലെ പത്ത് കിലോമീറ്റർ ഓടി. മാധ്യമങ്ങൾക്ക് മുന്നിലോ ഗ്രൗണ്ടിലോ നമ്മൾ കാണുന്ന സഞ്ജുവല്ലാത്ത മറ്റൊരാളുണ്ട്. ആ കഷ്ടപ്പാട് നമ്മൾ കാണുന്നില്ല. അതിനെ ആത്മാർഥത എന്നാണ് പറയുന്നത്. ഇത്ര സീനിയറായ താരമായിട്ടും പ്രാക്ടീസ് സെഷനിൽ ആന്റിബയോട്ടിക് കഴിച്ചുവന്നിട്ട് പങ്കെടുക്കുന്നതാണ് സഞ്ജുവിന്റെ ആത്മാർഥത'-ശ്രീജിത്ത് വി നായർ വ്യക്തമാക്കി.

ന്യൂസീലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് പിന്നാലെയാണ് സഞ്ജു സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കാനിറങ്ങിയത്. ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് 110 റൺസ് നേടി. മഹാരാഷ്ട്രയ്‌ക്കെതിരെ നേടിയ 47 റൺസാണ് ഉയർന്ന സ്‌കോർ. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലാകും സഞ്ജു ഇനി ഇന്ത്യക്കായി കളിക്കുക.