മുംബൈ: ഒരിക്കല്‍ ക്രിക്കറ്റ് താരമല്ല നടനാണെന്ന് പറഞ്ഞ് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആദായനികുതിയിനത്തില്‍ ലാഭിച്ചത് 58 ലക്ഷം രൂപ. ടാക്‌സ് ബഡി എന്ന നികുതി ഉപദേശക സ്ഥാപനത്തിന്റെ ഉടമ സുജിത് ബംഗാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2002-03 സാമ്പത്തിക വര്‍ഷത്തില്‍, ഇഎസ്പിഎന്‍, പെപ്‌സി, വിസ എന്നിവയുടെ വിദേശ പരസ്യങ്ങളില്‍നിന്ന് സച്ചിന്‍ ഏകദേശം 5.92 കോടി രൂപ സമ്പാദിച്ചു. എന്നാല്‍, ആദായനികുതി ഫയലിങ്ങിന്റെ സമയത്ത് ആ തുക ക്രിക്കറ്റില്‍ നിന്നുള്ള രുമാനമായി കണക്കാക്കുന്നതിനു പകരം 30 ശതമാനം (1.77 കോടി) കിഴിവ് ലഭിക്കുന്നതിനായി സെക്ഷന്‍ 80 ആര്‍ആര്‍ പ്രകാരം ക്ലെയിം ചെയ്യാന്‍ സച്ചിന്‍ തീരുമാനിച്ചു. വിദേശത്ത് വരുമാനം നേടുന്ന അഭിനേതാക്കള്‍, എഴുത്തുകാര്‍, കലാകാരന്മാര്‍ എന്നിവര്‍ സെക്ഷന്‍ 80 ആര്‍ആര്‍ പ്രകാരം നികുതി ആനുകൂല്യം നേടാറുണ്ട്.
എന്നാല്‍, ആദായനികുതി അസസ്മെന്റ് ഓഫീസര്‍ക്ക് സച്ചിന്റെ ഈ നീക്കം ഇഷ്ടപ്പെട്ടില്ല. നികുതി ഉദ്യോഗസ്ഥന്‍ ഇതിനെ തുടര്‍ന്ന് സച്ചിന് പിഴ ചുമത്തി. നിങ്ങള്‍ ഒരു ക്രിക്കറ്റ് കളിക്കാരനാണെന്നും ഇത്തരം വരുമാനം സെക്ഷന്‍ 80 ആര്‍ആറിനു കീഴില്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നും മറ്റ് ഉറവിടങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും കാണിച്ച് സച്ചിന് ഒരു നോട്ടീസും നല്‍കി.
എന്നാല്‍, വിട്ടുകൊടുക്കാന്‍ സച്ചിന്‍ തയ്യാറല്ലായിരുന്നു. മോഡലിങ്ങും അഭിനയവും ഒരു അഭിനേതാവിന്റെ തൊഴിലാണെന്നും അതിനാല്‍ ഇവിടെ സെക്ഷന്‍ 80 ആര്‍ആര്‍ ബാധകമാണെന്നും സച്ചിന്‍ മറുപടി നല്‍കി.
ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ (ഐടിഎടി) സച്ചിന്റെ വിശദീകരണത്തോട് യോജിക്കുകയും സെക്ഷന്‍ 80 ആര്‍ആര്‍ അവകാശവാദം അംഗീകരിക്കുകയും ചെയ്തു. 'അഭിനയം' ബോളിവുഡില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും വൈദഗ്ധ്യം, ഭാവന, കലാപരമായ കഴിവ് എന്നിവ ഉള്‍പ്പെടുന്ന ഏതൊരു സൃഷ്ടിപരമായ പ്രകടനവും അതില്‍ ഉള്‍പ്പെടുന്നുവെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഇതോടെ വിവിധ കമ്പനികള്‍ക്കായുള്ള പരസ്യങ്ങളില്‍ സച്ചിന്‍ പ്രത്യക്ഷപ്പെടുന്നത് അഭിനയമായി കണക്കാക്കുകയായിരുന്നു.
ഇതോടെ സച്ചിന് ആദായനികുതിയിനത്തില്‍ 1.77 കോടി രൂപയുടെ കിഴിവ് ലഭിക്കുകയും അതുവഴി നികുതിയിനത്തില്‍ 58 ലക്ഷം രൂപ ലാഭിക്കാനുമായി.
Content Highlights: Cricket legend Sachin Tendulkar saved ₹58 Lakhs in taxes by claiming his foreign endorsements were acting, not cricket income. Learn how he successfully argued his case
Published: 30 Oct 2025, 04:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented