തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ കേരളം ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 245 റൺസ് എന്ന നിലയിലാണ് കേരളം. സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെ പ്രകടനമാണ് കേരളത്തെ തുണച്ചത്. ആറാം വിക്കറ്റിൽ സച്ചിൻ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ചേർന്ന് ഒരുക്കിയ 141 റൺസ് കൂട്ടുകെട്ടും മത്സരത്തിൽ നിർണായകമായി.
സ്കോർ ബോർഡിൽ മൂന്ന് റൺസെത്തിയപ്പോൾ തന്നെ കേരളത്തിന് ഓപ്പണർമാരെ നഷ്ടമായി. അഭിഷേക് പി നായർ അക്കൗണ്ട് തുറക്കും മുമ്പും അഭിഷേക് ജെ നായർ 11 റൺസിനും പുറത്തായി. ജലജ് സക്സേനയും റൺ കണ്ടെത്തുന്നതിന് മുമ്പ് ക്രീസ് വിട്ടു. വിഷ്ണു വിനോദും സൽമാൻ നിസാറും 21 റൺസ് വീതമെടുത്തു. ഇതോടെ കേരളം അഞ്ച് വിക്കറ്റിന് 101 റൺസ് എന്ന അവസ്ഥയിലായി. തുടർന്ന് സച്ചിനും അസ്ഹറുദ്ദീനും ഒത്തുചേരുകയായിരുന്നു.
235 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 112 റൺസാണ് സച്ചിൻ ബേബി നേടിയത്. 135 പന്തിൽ ആറ് ഫോറിന്റെ അകമ്പടിയോടെ അസ്ഹറുദ്ദീൻ 72 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. മൂന്ന് റൺസോടെ ആദിത്യ സർവാതെയും ക്രീസിലുണ്ട്. ഒഡിഷയ്ക്കായി ലളിത് യാദവും സൗമ്യരഞ്ജൻ ലെങ്കയും രണ്ട് വീതം വിക്കറ്റെടുത്തു.
Content Highlights: Sachin Baby scored a brilliant century (112 runs off 235 balls)., Kerala reached 245/6 at stumps on Day 1 against Odisha., A 141-run partnership between Sachin Baby and Mohammed Azharuddeen revived Kerala's innings after a top-order collapse.
Published: 18 Oct 2026, 06:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented