മുംബൈ: 2027-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മിനി ലേലം ഡിസംബർ 16-ന് ഗോവയിൽ വെച്ച് നടക്കും. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഗോവയിലെ ഐടിസി ഗ്രാൻഡ് ഹോട്ടലിൽ വെച്ചായിരിക്കും ലേല നടപടികൾ നടക്കുക എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഐപിഎൽ ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ദുബായ് (2023), ജിദ്ദ (2024), അബുദാബി (2025) എന്നിവിടങ്ങളിലാണ് ലേലം സംഘടിപ്പിച്ചിരുന്നത്.
ഡിസംബർ 16-ന് ബംഗളൂരുവിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന മത്സരത്തിന്റെ അതേ ദിവസമാണ് ലേലവും ക്രമീകരിച്ചിരിക്കുന്നത്. ഐപിഎല്ലിലെ പത്ത് ഫ്രാഞ്ചൈസികളും തങ്ങൾ നിലനിർത്തുന്നതും ഒഴിവാക്കുന്നതുമായ കളിക്കാരുടെ അന്തിമ പട്ടിക നവംബർ 15-നകം സമർപ്പിക്കാൻ ബിസിസിഐ നിർദേശിച്ചിട്ടുണ്ട്. കൂടാതെ 'ഇംപാക്ട് പ്ലെയർ' നിയമത്തെക്കുറിച്ച് ബിസിസിഐ ആലോചിച്ചുവരികയാണെന്നും അടുത്തിടെ നടന്ന ഗവേണിങ് കൗൺസിൽ യോഗത്തിൽ ഇത് ചർച്ചയായെന്നും റിപ്പോർട്ടിലുണ്ട്.
വരുന്ന സീസണിൽ ഓസ്ട്രേലിയൻ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് വ്യക്തത വരാനുണ്ട്. ഇന്ത്യയിലെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയും ആഷസ് പരമ്പരയും ഉൾപ്പെടെയുള്ള തിരക്കേറിയ അന്താരാഷ്ട്ര മത്സരക്രമമാണ് ഇതിന് കാരണം. മാർച്ച് 11 മുതൽ 15 വരെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഓസ്ട്രേലിയ-ഇംഗ്ലണ്ട് 150-ാം വാർഷിക ടെസ്റ്റിൽ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് തുടങ്ങിയ പ്രമുഖ താരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Content Highlights: IPL 2027 mini auction scheduled for December 16 in Goa., Auction returns to India after three years abroad., Franchises must submit retained and released player lists by November 15., Impact Player rule and Australian player participation are under discussion.
Published: 18 Oct 2026, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented