കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ജോ റൂട്ടിനെ പുറത്താക്കാന്‍ ലഭിച്ച അവസരം പാഴാക്കി ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ എറിഞ്ഞ 25-ാം ഓവറിലാണ് റൂട്ടിനെ പുറത്താക്കാന്‍ അവസരം ഒരുങ്ങിയത്. 

To advertise here,

അകസ്‌റിന്റെ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിച്ച റൂട്ടിന്റെ പാഡില്‍ തട്ടിയതോടെ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ ക്രിസ് ബ്രൗണ്‍ ഔട്ട് വിളിച്ചില്ല.

ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡി.ആര്‍.എസിന് പോകാന്‍ ഒരുങ്ങി. പന്തെറിഞ്ഞ അക്‌സറിനോടും വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലിനോടും അഭിപ്രായം ചോദിച്ചു. എന്നാല്‍ ഇരുവരും വിക്കറ്റിന്റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഇതോടെ ഡി.ആര്‍.എസ് വേണ്ടെന്ന തീരുമാനത്തിലെത്തി. 

എന്നാല്‍ പിന്നീട് റീപ്ലേയില്‍ അത് ഔട്ടാണെന്ന് വ്യക്തമായി. ഇതോടെ തന്റെ അതൃപ്തി രോഹിത് മറച്ചുവെച്ചില്ല. അക്‌സറിനോടും രാഹുലിനോടും അവസരം നഷ്ടപ്പെടുത്തിയല്ലേ എന്ന തരത്തില്‍ ആംഗ്യം കാണിച്ചു. 

മത്സരത്തില്‍ 72 പന്തുകള്‍ നേരിട്ട റൂട്ട് 69 റണ്‍സെടുത്തു. വണ്‍ഡൗണായി ഇറങ്ങിയ റൂട്ട് തന്നെയാണ് അവരുടെ ടോപ്പ് സ്‌കോററും. ആറു ബൗണ്ടറികള്‍ നേടിയ താരം രവീന്ദ്ര ജഡേജയുടെ പന്തില്‍ വിരാട് കോലി ക്്യാച്ചെടുത്താണ് പുറത്തായത്.