ദുബായ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ പിന്തള്ളിയാണ് രോഹിത്തിന്റെ നേട്ടം. കരിയറില്‍ ഇതാദ്യമായാണ് രോഹിത് ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. 38 വയസ്സും 182 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ഈ നേട്ടം. ഇതോടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.
രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് രോഹിത് ഒന്നാം റാങ്കിലെത്തിയത്. 781 റേറ്റിങ്ങാണ് നിലവില്‍ രോഹിത്തിനുള്ളത്. അഫ്ഗാനിസ്താന്റെ ഇബ്രാഹിം സദ്രാനാണ് രണ്ടാം റാങ്കില്‍. ഗില്‍ 745 റേറ്റിങ്ങോടെ മൂന്നാം സ്ഥാനത്തേക്കിറങ്ങി.
സച്ചിന് തെണ്ടുല്‍ക്കര്‍, എം.എസ് ധോനി, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് ശേഷം ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്.
അഡ്ലെയ്ഡില് ഓസീസിനെതിരേ 97 പന്തില്‍ നിന്ന് 73 റണ്‍സും സിഡ്നിയില്‍ 125 പന്തില്‍ നിന്ന് 121 റണ്‍സും നേടിയ പ്രകടനങ്ങളാണ് രോഹിത്തിന് നേട്ടമായത്. പരമ്പരയിലെ താരവും രോഹിത്തായിരുന്നു.
Content Highlights: Rohit Sharma achieves No. 1 ODI batting ranking at 38, becoming the oldest Indian to do so. A historic feat after his stellar performance against Australia.
Published: 29 Oct 2025, 03:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented