മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിട്ടുനില്‍ക്കും. വ്യക്തിപരമായ കാരണങ്ങള്‍മൂലം വിട്ടുനില്‍ക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി രോഹിത് ബിസിസിഐക്ക് അപേക്ഷ നല്‍കി.
അഞ്ചു ടെസ്റ്റുമത്സരങ്ങളടങ്ങിയ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പരമ്പര നവംബര്‍ 22-നാണ് തുടങ്ങുക. പെര്‍ത്തിലും അഡ്‌ലെയിഡിലുമായി നടക്കുന്ന ആദ്യ രണ്ട് മത്സരങ്ങളാകും രോഹിതിന് നഷ്ടമാകുക.
ബംഗ്ലാദേശിനെതിനെതിരെ അടുത്തിടെ നടന്ന രണ്ട് ടെസ്റ്റിലും രോഹിത് കളിച്ചിരുന്നു. ഒക്ടോബര്‍ 16-നാണ് ന്യൂസിലന്‍ഡിനെതിരായാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.
ഓസ്‌ട്രേലയയ്‌ക്കെതിരായ ആദ്യ രണ്ട് മത്സരത്തില്‍ രോഹിത് ഇല്ലെങ്കില്‍ പകരക്കാരനായി അഭിമന്യു ഈശ്വരന്‍ ടീമില്‍ ഇടംപിടിച്ചേക്കും. ശുഭ്മാന്‍ ഗില്ലിനും കെ.എല്‍.രാഹുലിനും സാധ്യത കല്‍പ്പിക്കുന്നുണ്ട്.
Content Highlights: Rohit Sharma May Miss All Important Test vs Australia
Published: 10 Oct 2024, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented