ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡ് തന്റെ പ്രിയപ്പെട്ട കളിക്കാരില്‍ ഒരാളായിരുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ ബാറ്റിങ് ടെക്‌നിക് അനുകരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും വെളിപ്പെടുത്തി മുന്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക്.

To advertise here,

എന്‍ഡിടിവി വേള്‍ഡ് സമ്മിറ്റ് 2025-ല്‍ ക്രിക്കറ്റിനോടുള്ള ഇഷ്ടത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ക്രിക്കറ്റിന്റെ കാര്യത്തില്‍ ഇന്ത്യയോട് തനിക്ക് ഒരു മൃദുസമീപനമുണ്ടെന്നും സുനക് സമ്മതിച്ചു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് വലിയ അഭിനിവേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുകെയില്‍ ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് ഭ്രാന്തന്‍മാരുള്ള യോര്‍ക്ക്‌ഷെയറാണ് തന്റെ മണ്ഡലമെന്നു പറഞ്ഞ സുനക്, തന്റെ ജീവിതത്തിലെ എല്ലാ ഭാഗങ്ങളിലും ക്രിക്കറ്റ് ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ ഏറ്റവും മികച്ച ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടാണ്. അദ്ദേഹം ഒരു യോര്‍ക്ക്ഷയര്‍ താരമാണെന്നും സുനക് ചൂണ്ടിക്കാട്ടി.