
ക്രിക്കറ്റില്‍ വേറിട്ട ആക്ഷനുമായി ആരാധകരെ അത്ഭുതപ്പെടുത്തിയ നിരവധി ബൗളര്‍മാരുണ്ട്. ശ്രീലങ്കയുടെ ലസിത് മലിംഗയും ദക്ഷിണാഫ്രിക്കയുടെ പോള്‍ ആഡംസുമെല്ലാം വേറിട്ട ആക്ഷന്‍ കൊണ്ട് ലോകപ്രശസ്തി നേടിയവരാണ്.
അത്തരത്തില്‍ വേറിട്ടൊരു ആക്ഷനുമായി ഒരു ക്രിക്കറ്റ് താരം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഫ്രീലാന്‍സ് കമന്റേറ്ററായ ചാള്‍സ് ഡഗ്നലാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ബൗളര്‍ ആരാണെന്നോ എവിടെയാണ് കളിക്കുന്നതെന്നോ ചാള്‍സിന് അറിയില്ല. പക്ഷേ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ വൈറലായി.
ഇത് കണ്ട ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആമിര്‍ഖാന്‍ നായകനായി വേഷമിട്ട ക്രിക്കറ്റ് പ്രമേയമായ ലഗാന്‍ എന്ന ചിത്രത്തിലെ ഗോലി എന്ന കഥാപാത്രത്തോടാണ് ബൗളറെ ഉപമിക്കുന്നത്. കൈ പലതവണ കറക്കി പന്തെറിയുന്ന ഗോലി ചിത്രത്തില്‍ വെള്ളക്കാരെ വെള്ളംകുടിപ്പിക്കുന്നുണ്ട്. അതുപോലെയാണ് ഈ ബൗളര്‍ പന്തെറിയുന്നത് എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്.
മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കിള്‍ വോണ്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ വരെ ഈ ആക്ഷന്‍ കണ്ട് അഭിപ്രായവുമായി രംഗത്തെത്തി. കൃത്യമായ ആക്ഷന്‍ എന്നാണ് വോണ്‍ ഈ പ്രകടനത്തെ വിലയിരുത്തിയത്.
Content Highlights: variety bowling action, cricket, bowling, lagaan film, cricket news, sports news
Published: 07 Jun 2022, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented