
ഹംബന്തോട്ട: രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ വിജയത്തോടെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കി ശ്രീലങ്ക. റെക്കോഡ് കൂട്ടുകെട്ട് പിറന്ന മത്സരത്തില്‍ 161 റണ്‍സിനായിരുന്നു ലങ്കയുടെ വിജയം. 346 റണ്‍സെന്ന വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റിന്‍ഡീസ് 39.1 ഓവറില്‍ 184 റണ്‍സിന് എല്ലാവരും പുറത്തായി. ലങ്കയ്ക്കായി മൂന്നാം വിക്കറ്റില്‍ അവിശ്ക ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും 239 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടുയര്‍ത്തി. ഏകദിനത്തില്‍ മൂന്നാം വിക്കറ്റില്‍ ലങ്കയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്.
ഒപ്പം ഏകദിനത്തില്‍ ഒരു സിക്‌സ് പോലും അടിക്കാതെ ഏറ്റവും കൂടുതല്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ടീമെന്ന റെക്കോഡും ലങ്ക സ്വന്തമാക്കി. 2011-ല്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ട് നേടിയ ആറു വിക്കറ്റിന് 333 റണ്‍സെന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ഒമ്പത് റണ്‍സെടുക്കുന്നതിനിടയില്‍ കരുണരത്‌നയേയും കുശാല്‍ പെരേരയേയും നഷ്ടപ്പെട്ട ലങ്കയ്ക്കായി മൂന്നാം വിക്കറ്റില്‍ അവിശ്ക ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും ഒത്തുചേരുകയായിരുന്നു. ഫെര്‍ണാണ്ടോ 123 പന്തില്‍ 10 ഫോറിന്റെ സഹായത്തോടെ 127 റണ്‍സെടുത്തപ്പോള്‍ 119 പന്തില്‍ 12 ഫോറിന്റെ സഹായത്തോടെ 119 റണ്‍സാണ് കുശാല്‍ മെന്‍ഡിസ് അടിച്ചെടുത്തത്. ശേഷിക്കുന്ന ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയമായപ്പോഴായിരുന്നു ഇരുവരുടേയും റെക്കോഡ് പ്രകടനം. വെസ്റ്റിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ നാലും അല്‍സാരി ജോസഫ് മൂന്നും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനായി ഓപ്പണിങ് വിക്കറ്റില്‍ ഷായ് ഹോപ്പും സുനില്‍ ആംബ്രിസും 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ പിന്നീട് വിന്‍ഡീസിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടു. ഷായ് ഹോപ്പ് 65 പന്തില്‍ 51 റണ്‍സ് നേടി. സ്പിന്‍ ബൗളര്‍മാരായ വാനിന്‍ഡു ഹസരങ്കയും ലക്ഷണ്‍ സണ്ടകനും വിന്‍ഡീസ് ബാറ്റിങ്ങ് നിരയെ തകര്‍ക്കുകയായിരുന്നു. ഇരുവരും മൂന്നു വിക്കറ്റ് വീതമെടുത്തു. നുവാന്‍ പ്രദീപ് രണ്ടും എയ്ഞ്ചലോ മാത്യൂസ് ഒന്നും വിക്കറ്റ് വീഴ്ത്തി. വെസ്റ്റിന്‍ഡീസ് ഇന്നിങ്‌സില്‍ ഫാബിയന്‍ അലന്‍ ഒഴികെ മറ്റാരും സിക്‌സ് അടിച്ചില്ല. മത്സരത്തിലെ ഏക സിക്‌സും ഇതാണ്.
Content Highlights: Record breaking Sri Lankan batting delivers series win vs West Indies
Published: 27 Feb 2020, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented