
ബെംഗളൂരു: ഐ.പി.എലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറുവിക്കറ്റ് ജയം. ആർ.സി.ബി. ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം ഡൽഹി ഒരു പന്ത് ശേഷിക്കേ മറികടന്നു. സ്‌കോർ-ബെംഗളൂരു: 175/8 (20 ഓവർ). ഡൽഹി: 179/4 (19.5 ഓവർ). ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയിൽ നാലാംസ്ഥാനത്തേക്കുയർന്നു. ബെംഗളൂരു രണ്ടാമത് തുടരുന്നു.
തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും മധ്യനിരയുടെ പോരാട്ടവീര്യമാണ് ഡൽഹിക്ക് കരുത്തായത്. 47 പന്തിൽ 60 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്‌സും 34 പന്തിൽ 57 റൺസെടുത്ത കെ.എൽ. രാഹുലുമാണ് തിളങ്ങിയത്. അവസാന ഓവറുകളിൽ ഡേവിഡ് മില്ലർ (10 പന്തിൽ 22) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങും ടീമിന്റെ ജയത്തിന് സഹായകമായി. പതും നിസ്സങ്ക (1), കരുൺ നായർ (5) എന്നിവർ നിരാശപ്പെടുത്തി. ക്യാപ്റ്റൻ അക്ഷർ പട്ടേൽ 26 റൺസെടുത്ത് റിട്ടയേർഡ് ഹർട്ട് ആയി മടങ്ങി.
ബെംഗളൂരുവിനായി ഭുവനേശ്വർ കുമാർ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചു. നാല് ഓവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ക്രുണാൽ പാണ്ഡ്യ ഒരു വിക്കറ്റ് നേടി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിനുവേണ്ടി ഫിൽ സാൾട്ട് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് ടീം ടോട്ടൽ. 38 പന്തുകളിൽനിന്ന് മൂന്ന് സിക്സറുകളും നാല് ഫോറുകളും ഉൾപ്പെടെ 63 റൺസെടുത്ത സാൾട്ടാണ് ടീമിന്റെ ടോപ് സ്‌കോറർ. വിരാട് കോലി (19), ദേവ്ദത്ത് പടിക്കൽ (18), ടിം ഡേവിഡ് (26) എന്നിവർ ഭേദപ്പെട്ട പിന്തുണ നൽകിയെങ്കിലും മധ്യനിരയിൽ വിക്കറ്റുകൾ തുടർച്ചയായി വീണത് സ്‌കോർ വേഗത്തെ ബാധിച്ചു. ഡൽഹിക്കുവേണ്ടി ലുങ്കി എൻഗിഡി, കുൽദീപ് യാദവ്, ക്യാപ്റ്റൻ അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
Published: 18 Apr 2026, 06:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented