ഗോൾ: ഇന്ത്യൻ ടെസ്റ്റ് ടീമിലെ മുഖങ്ങളിൽ പലതും പുതിയതാണ്്. രോഹിത് ശർമയും വിരാട് കോലിയും ആർ അശ്വിനുമെല്ലാം കളമൊഴിഞ്ഞപ്പോൾ യുവത്വം മാത്രം നിറഞ്ഞുനിൽക്കുന്നതായി ഇന്ത്യൻ ടീം. കൂടുതൽ പരിചയമ്പന്നനായുള്ളത് 37-കാരനായ രവീന്ദ്ര ജഡേജയാണ്. ഇന്ത്യ പരിക്കിന്റെ പിടിയിലായപ്പോൾ ശ്രീലങ്കൻ പര്യടനത്തിലേത്തുള്ള ടീമിലേക്ക് രവീന്ദ്ര ജഡേജയേയും വിളിക്കുകയായിരുന്നു. പുതുനിരയ പഴയ താരങ്ങളുമായി ബന്ധിപ്പിക്കുന്ന ടീമിലെ ഏക കണ്ണിയും അദ്ദേഹമാണ്. 89 ടെസ്റ്റുകളിൽ നിന്നായി ജഡേജ 348 വിക്കറ്റുകളും 4095 റൺസും നേടിയിട്ടുണ്ട്.

To advertise here,

ഇപ്പോഴിതാ തന്റെ ബാറ്റിങ് ഓർഡറിൽ വന്ന മാറ്റം പ്രകടനത്തെ ബാധിച്ചതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ജഡേജ. ബാറ്റിങ് ഓർഡറിൽ താഴെ ഇറങ്ങിയില്ലായിരുന്നെങ്കിൽ പ്രകടനം മെച്ചപ്പെടുത്താനാകുമായിരുന്നെന്നും ജഡേജ വ്യക്തമാക്കി. 'എന്റെ രഞ്ജി ട്രോഫി കരിയർ എടുത്തുനോക്കിയാൽ ശരാശരി അറുപതിൽ കൂടുതലാണ്. എനിക്ക് മൂന്ന് ട്രിപ്പിൾ സെഞ്ചുറികളും രണ്ട് 250-ൽ അധികം സ്‌കോറുകളുമുണ്ട്. എന്റെ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി കരിയറിലുടനീളം എന്റെ ബാറ്റിങ് ശരാശരി അറുപതിൽ കൂടുതലാണ്.

ഞാൻ ബാറ്റിങ് ഓർഡറിൽ കുറച്ചുകൂടി മുകളിൽ ഇറങ്ങിയിരുന്നെങ്കിൽ പ്രകടനം മികച്ചതാക്കാനാകുമായിരുന്നെന്ന വിശ്വാസം എനിക്കുണ്ട്. ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യുമ്പോൾ ഒന്നും ബാക്കിയുണ്ടാകില്ല. ടെസ്റ്റുകളിൽ പോലും ഏകദിന, ട്വന്റി 20 സാഹചര്യം പോലെ കളിക്കേണ്ടി വരും. ചില സാഹചര്യങ്ങളിൽ എട്ടാം നമ്പറിലും ഒമ്പതാം നമ്പറിലും കളത്തിലിറങ്ങേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് പാഡുകൾ ധരിച്ച് ഡ്രസ്സിങ് റൂമിൽ ഇരിക്കുമ്പോൾ തൊട്ടടുത്ത് പേസ് ബൗളർ ബൗളിങ്ങിനായി തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടാകും. ഇത് നമ്മുടെ മനോവീര്യവും ആത്മവിശ്വാസവുമെല്ലാം ഇല്ലാതാക്കും.'-ജഡേജ പറയുന്നു.