ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സ്വദേശി രാജേഷ് പിള്ള ഇനി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കും. ഈ പദവിയിലെത്തുന്ന ആദ്യ ചങ്ങനാശ്ശേരി സ്വദേശിയുമാണ് അദ്ദേഹം. പുഴവാത് കൊട്ടാരം അമ്പലത്തിന് സമീപം ‘രഞ്ജിനി’വീട്ടിലാണ് താമസിക്കുന്നത്. ആദ്യം നിയന്ത്രിച്ച അന്താരാഷ്ട്ര മത്സരം ജൂലായ് 16-നായിരുന്നു. തൊട്ടടുത്ത ദിവസം രണ്ടാമത്തെ മത്സരവും. ടി-20യിൽ കെനിയയും നൈജീരിയയും തമ്മിലുള്ള മത്സരമാണ് നിയന്ത്രിച്ചത്.
28 വർഷമായി ടെലികോം മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം 15 രാജ്യങ്ങളിൽ ജോലിചെയ്തു. അവിടെയെല്ലാം അദ്ദേഹം ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിച്ചു. ഇന്ത്യ, യു.കെ., തായ്ലാൻഡ്, സൗത്ത് ആഫ്രിക്ക, നെതർലാൻഡ്, നൈജീരിയ, റുവാൺഡ, കെനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.
രവീന്ദ്രനാഥപിള്ളയുടെയും ലതാ പിള്ളയുടെയും മകനാണ്. അനിതാ രാജേഷാണ് ഭാര്യ. മക്കൾ: എൻജിനീയറിങ് വിദ്യാർഥി ആദിത്യാ പിള്ള, എട്ടാംക്ലാസ്സ് വിദ്യാർഥി മേധാ പാർവതി.
Content Highlights: rajesh pillai selected as icc umpire
Published: 24 Jul 2024, 08:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented