ന്യൂഡൽഹി: ഇന്ത്യയുടെ മുൻതാരം രാഹുൽ ദ്രാവിഡ് ഇപ്പോൾ പുതിയൊരു റോളിലാണ്. യൂറോപ്യൻ ട്വന്റി 20 പ്രീമിയർ ലീഗിലെ ഡബ്ലിൻ ഗാർഡിയൻസ് ഫ്രാഞ്ചൈസിയിൽ നിക്ഷേപം നടത്തിയ ദ്രാവിഡ് ഇപ്പോൾ ആ ടീമിന്റെ ഉടമസ്ഥനാണ്. ഉടമയെന്ന നിലയിൽ ടീമിൽ ദ്രാവിഡിന്റെ ഇടപെടലുകളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പരിശീലകൻ വിക്രം റാത്തോർ.
ക്രിക്കറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ദ്രാവിഡ് അനാവശ്യമായി ഇടപെടാറില്ലെന്നും എപ്പോഴും ഉടമയെപ്പോലെ തന്നെയാണ് പെരുമാറാറുള്ളതെന്നും വിക്രം റാത്തോർ വ്യക്തമാക്കി. ടൂർണമെന്റിന്റെ തുടക്കത്തിൽ അഞ്ച് മത്സരങ്ങളിൽ ടീം ഒന്നിൽപോലും വിജയിച്ചിരുന്നില്ല. എന്നിട്ടും ദ്രാവിഡ് പൂർണ പിന്തുണ നൽകിയെന്നും വിക്രം പറയുന്നു. ഇന്ത്യൻ ടീമിലും ഐപിഎല്ലിലും ദ്രാവിഡിനെപ്പം പ്രവർത്തിച്ചിട്ടുള്ളതിനാൽ അദ്ദേഹത്തെ പരിശീലകനല്ലാതെ ഉടമയുടെ സ്ഥാനത്ത് കാണുന്നത് വ്യത്യസ്തമായ അനുഭവമാണെന്നും വിക്രം റാത്തോർ കൂട്ടിച്ചേർത്തു.
ടീമിന്റെ ക്യാപ്റ്റനും മെന്ററുമായി ആർ. അശ്വിനാണ് ദൈനംദിന കാര്യങ്ങളിൽ പ്രധാന ചുമതല വഹിക്കുന്നതെന്നും വിക്രം റാത്തോർ വ്യക്തമാക്കി. 'എതിർ ടീമിനെതിരായ തന്ത്രങ്ങൾ, താരങ്ങളുടെ തിരഞ്ഞെടുപ്പ് എന്നിവയെല്ലാം അശ്വിനാണ് നോക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ താരങ്ങളേയും ക്രിക്കറ്റ് സാഹചര്യങ്ങളേയും കുറിച്ച് അശ്വിന് ധാരാളം അറിവുണ്ട്. യൂറോപ്യൻ ക്രിക്കറ്റ് സാഹചര്യങ്ങൾ തുടക്കത്തിൽ എനിക്ക് പുതിയ അനുഭവമായിന്നു. അശ്വിന്റെ സഹായമാണ് ജോലി എളുപ്പമാക്കിയത്. വിവിധ സാഹചര്യങ്ങളേയും താരങ്ങളേയും മനസിലാക്കുന്നതിൽ അദ്ദേഹത്തിന്റെ അറിവ് ഏറെ സഹായിച്ചു'-വിക്രം പറയുന്നു.
Content Highlights: Rahul Dravid is acting as a franchise owner for the Dublin Guardians in the European T20 Premier League (ETPL)., Vikram Rathore praised Dravid's supportive nature despite the team losing their first five games., Ravichandran Ashwin leads the team and manages day-to-day cricketing affairs and strategies without interference from Dravid.
Published: 11 Sept 2026, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented