ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സച്ചിൻ എന്ന് പേരെടുത്ത താരമായിരുന്നു മഹാരാഷ്ട്ര സ്വദേശി പൃഥ്വി ഷാ. 2013-ൽ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയാണ് താരത്തെ ആദ്യം പ്രശസ്തനാക്കുന്നത്. പിന്നീട് അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി പൃഥ്വി വളർന്നു. പിന്നാലെ ദേശീയ ടീമിനായുള്ള ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറിയും നേടി. എന്നാൽ പെട്ടെന്നുണ്ടായ പണത്തിലും പ്രശസ്തിയിലും അഭിരമിച്ച പൃഥ്വി പതിയെ ക്രിക്കറ്റിൽ നിന്ന് തിരസ്‌കൃതനാകുകയായിരുന്നു. മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഇന്ത്യൻ ടീമിന് പുറത്തെത്തിച്ചപ്പോഴും ഷാ, പാർട്ടിയും മറ്റുമായി കുത്തഴിഞ്ഞ ജീവിതം തുടർന്നു. ഒടുവിൽ മുംബൈ ടീമും താരത്തെ ഒഴിവാക്കി. കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ താരത്തെ ആരും ടീമിലെടുത്തതുമില്ല.

To advertise here,

ഇപ്പോഴിതാ പെൺസുഹൃത്തിനൊപ്പം കാറിൽ പോകുന്ന പൃഥ്വിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഐപിഎല്ലിൽ അരങ്ങേറുകയും സെഞ്ചുറി നേടുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ രാജസ്ഥാൻ താരം 14-കാരൻ വൈഭവ് സൂര്യവംശിയുടെ പ്രകടനത്തിനു പിന്നാലെ ക്രിക്കറ്റ് ലോകം ചർച്ച ചെയ്ത പേര് പൃഥ്വി ഷായുടേതായിരുന്നു. നൈസർഗികമായ കഴിവിനെ കുത്തഴിഞ്ഞ ജീവിതരീതിയിലൂടെ പൃഥ്വി ഇല്ലാതാക്കിക്കളയുകയായിരുന്നുവെന്നാണ് വിമർശനം.

പിന്നീട് ഫിറ്റ്‌നസ് മെച്ചപ്പെടുത്താൻ കഠിന പ്രയത്‌നത്തിലാണ് പൃഥ്വിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും താരം ഇപ്പോഴും സുഹൃത്തുക്കൾക്കൊപ്പം പാർട്ടിയുമായി നടക്കുകയാണെന്നാണ് പലരും പറയുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പെൺസുഹൃത്തിനൊപ്പമുള്ള താരത്തിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നത്. പൃഥ്വിയും സുഹൃത്തും കാറിൽ കയറി പോകുന്ന ദൃശ്യങ്ങളാണിത്.