ലണ്ടന്‍: ആഷസ് പരമ്പരയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. സ്പിന്നര്‍ നഥാന്‍ ലിയോണിന് ആഷസിലെ അവസാന മൂന്ന് ടെസ്റ്റുകള്‍ നഷ്ടമാകും. കാലിലെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെയാണ് താരം പിന്മാറുന്നത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ വലതുകാല്‍തുടയ്ക്കാണ് ലിയോണിന് പരിക്കേറ്റത്. പരിക്കേറ്റയുടന്‍ വൈദ്യസഹായം തേടിയ താരം പിന്നീട് മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്.
മത്സരത്തിന്റെ 37-ാം ഓവറിലാണ് സംഭവമരങ്ങേറിയത്. ബെന്‍ ഡക്കറ്റിന്റെ ഷോട്ട് തടയാനായി ബൗണ്ടറി ലൈനില്‍ നിന്ന് മുന്നോട്ട് ഓടിവരുന്ന വഴിയ്ക്ക് താരത്തിന്റെ തുടയില്‍ പരിക്കേല്‍ക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ലിയോണ്‍ മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്. മത്സരത്തില്‍ സാക് ക്രോളിയെ പുറത്താക്കി ലിയോണ്‍ ടെസ്റ്റ് വിക്കറ്റുകളുടെ എണ്ണം 496 ആയി ഉയര്‍ത്തിയിരുന്നു. പരമ്പരയില്‍ ഇതുവരെ മൂന്ന് ഇന്നിങ്സുകളില്‍ നിന്നായി ലിയോണ്‍ ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
പരിക്കിനെ വകവെയ്ക്കാതെ രണ്ടാം ഇന്നിങ്‌സില്‍ കളിക്കാനിറങ്ങിയ ലിയോണ്‍ ആരാധകരുടെ മനം കവര്‍ന്നിരുന്നു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ലിയോണിനോട് ബാറ്റുചെയ്യാന്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും താരം ടീമിനായി ക്രീസിലെത്തി. 13 പന്തുകള്‍ നേരിട്ട് നാല് റണ്‍സ് നേടുകയും ചെയ്തു. മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 43 റണ്‍സിന് കീഴടക്കി പരമ്പരയില്‍ 2-0 ന് മുന്നിലെത്തി.
Content Highlights: nathan lyon will miss remaining matches is ashes series 2023
Published: 04 Jul 2023, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented