മുംബൈ: അടുത്ത രണ്ട് വർഷത്തേക്കുള്ള ഇന്ത്യൻ ക്രിക്കറ്റിന്റെ ടൈറ്റിൽ സ്‌പോൺസർഷിപ്പ് സ്വന്തമാക്കി മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. 10 ടെസ്റ്റുകൾ, 12 ഏകദിനങ്ങൾ, 13 ട്വന്റി 20 മത്സരങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ നടക്കുന്ന 35 അന്താരാഷ്ട്ര മത്സരങ്ങൾ ഉൾക്കൊള്ളുന്നതാണ് കരാർ. വെസ്റ്റിൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് കരാർ തുടങ്ങുന്നത്. 2028 മാർച്ചിൽ കരാർ അവസാനിക്കും. ഒരു മത്സരത്തിന് 4.85 കോടി രൂപ എന്ന അടിസ്ഥാന വിലയ്ക്കാണ് ചർച്ച നടന്നതെന്നാണ് റിപ്പോർട്ടുകൾ. മുൻ ടൈറ്റിൽ സ്‌പോൺസർമാരായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് (IDFC First Bank) ഒരു മത്സരത്തിന് 4.2 കോടി രൂപയാണ് നൽകിയിരുന്നത്.
ഗൂഗിൾ ജെമിനി (Google Gemini), ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, സ്പിന്നി (Spinny), എസ്ബിഐ ലൈഫ് (SBI Life) എന്നിവരുമായും ബിസിസിഐ ചർച്ചകൾ നടത്തിയിരുന്നു. ഒടുവിൽ കാംപ, ചാറ്റ്ജിപിടി എന്നിവയ്ക്കൊപ്പം ബിസിസിഐയുടെ അസോസിയേറ്റ് പങ്കാളിയായി എസ്ബിഐ ലൈഫ് കരാർ ഒപ്പിട്ടു. വെസ്റ്റിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ഹോം പരമ്പര മുതൽ 2028 മാർച്ച് വരേയുള്ള രണ്ട് സീസണുകളിലേക്കാണ് ഈ മൂന്ന് കമ്പനികളും കരാർ ഒപ്പിട്ടിരിക്കുന്നത്.
വെസ്റ്റിൻഡീസ്, ശ്രീലങ്ക, സിംബാബ്വെ ടീമുകൾ ഇന്ത്യയിൽ പര്യടനത്തിനെത്തുന്ന തിരക്കേറിയ ഹോം സീസണിന് മുന്നോടിയായാണ് ബിസിസിഐയുടെ പ്രഖ്യാപനം.
Content Highlights: Muthoot Fincorp secured title sponsorship for Indian cricket home seasons through March 2028., The deal covers approximately 35 home internationals including Tests, ODIs, and T20Is., Partnership begins immediately with the ODI series against the West Indies on September 27., SBI Life, Campa, and ChatGPT signed on as BCCI Associate Partners for two seasons.
Published: 25 Sept 2026, 09:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented