ധോനിയുടെ മകള്‍ സിവ, മലയാളികളെ ഞെട്ടിച്ചിട്ടുണ്ട് മൂന്നു വര്‍ഷം മുമ്പ്...കുഞ്ഞു സിവയുടെ ചിണുങ്ങി ചിണുങ്ങിയുള്ള 'അമ്പലപ്പുഴ ഉണ്ണിക്കണനോട് നീ...' പാട്ട് ഇന്ത്യമുഴുവന്‍ ഹിറ്റായിരുന്നു. പാട്ടുകേട്ട് അമ്പലപ്പുഴ ക്ഷേത്രകമ്മിറ്റിക്കാര്‍ സിവയെ ഉണ്ണിക്കണനെ കാണാനും അമ്പലപ്പുഴയിലെ പാല്‍പായസം കൂടിക്കാനുമായി ക്ഷണിച്ചിരുന്നു.

To advertise here,

സിവയുടെ മലയാളം പാട്ടുകള്‍ അവിടം കൊണ്ടും അവസാനിച്ചില്ല...'കാണികാണും നേരം കമലാനേത്രന്റെ....' പാടി സിവയുടെ സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തെത്തി. അതിന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ കമന്റ് ബോക്സില്‍ സിവയ്ക്ക് 'ചക്കര ഉമ്മകളും കിട്ടി..'

കുറച്ചുനാള്‍ കഴിഞ്ഞ് പിന്നെ വന്നത് ' കണ്ടുഞാന്‍ കണ്ണനെ, കായമ്പൂവര്‍ണനെ ഗുരുവായൂരമ്പലനടയില്‍...' പാട്ടായിരുന്നു

സിവയെങ്ങനെ മലയാളം പഠിക്കുന്നുവെന്ന അത്ഭുതമായിരുന്നു എല്ലാവര്‍ക്കും. ധോനിയും ഭാര്യ സാക്ഷിയും അതിന് മറുപടിയായി കുറിച്ചതിങ്ങനെ..'കുഞ്ഞിനെ നോക്കുന്ന മലയാളിയായ ഷീല ആന്റി പഠിപ്പിച്ചതാണ്...'

Content Highlights: MS Dhoni Daughter Ziva Dhoni Indian Cricket