ന്യൂഡൽഹി: വനിതകളുടെ ഡൽഹി പ്രീമിയർ ലീഗിൽ തരംഗമായി സെൻട്രൽ ഡൽഹി ക്വീൻസിന്റെ ഓൾറൗണ്ടർ മേധവി ബിദൂരി. വിക്കറ്റെടുത്ത ശേഷം ജെൻ സിയുടെ പ്രധാന ആഘോഷങ്ങളിലൊന്നായ '6-7 സെലിബ്രേഷന'ാണ് മേധവി നടത്തിയത്. രണ്ട് കൈകളും മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്ന രീതിയിലുള്ളതാണ് ഈ ആഘോഷം. ഇതിന് പിന്നാലെ മേധവിയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി.

To advertise here,

ഓഗസ്റ്റ് 20ന് നടന്ന മത്സരത്തിൽ ഡൽഹി സൂപ്പർ സ്റ്റാർസിന്റെ ബാറ്റർ നിഷിക സിങ്ങിനെയയാണ് മേധവി പുറത്താക്കിയത്. 16-ാം ഓവറിലായിരുന്നു ഈ വിക്കറ്റ്. മത്സരത്തിൽ നാല് ഓവർ എറിഞ്ഞ് 24 റൺസ് വഴങ്ങി മേധവി രണ്ട് വിക്കറ്റ് എടുത്തുവെങ്കിലും സെൻട്രൽ ഡൽഹി ക്വീൻസിന് വിജയിക്കാനായില്ല. 29 റൺസിന് അവർ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിനോട് പരാജയപ്പെട്ടു.

മത്സരത്തിനുശേഷം മേധവി ഈ ആഘോഷത്തെ കുറിച്ച് സംസാരിച്ചു. താൻ സാധാരണായി ധരിക്കുന്ന 12-ാം നമ്പർ ജെഴ്‌സി മറ്റൊരു താരം എടുത്തതുകൊണ്ടാണ് 67-ാം നമ്പർ ജെഴ്‌സി ധരിച്ചതെന്നും ഈ ആഘോഷത്തം നടത്താൻ ആവശ്യപ്പെട്ടത് ഇളയ സഹോദരിയാണെന്നും മേധവി വ്യക്തമാക്കി. 'ഈ സിക്‌സ്-സെവൻ സംഗതി ഇപ്പോൾ ട്രെൻഡിങ്ങാണ്. എന്റെ ഇളയ സഹോദരിയാണ് 67-ാം നമ്പർ ജെഴ്‌സി ധരിക്കാനും ഈ രീതിയിൽ ആഘോഷിക്കാനും ആവശ്യപ്പെട്ടത്.'-താരം വ്യക്തമാക്കി.