സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് കളിച്ചേക്കില്ല. ആദ്യ ഏകദിനത്തിനിടെ പരിക്കുപറ്റിയതിനെത്തുടര്‍ന്നാണ് സ്റ്റോയിനിസ് രണ്ടാം ഏകദിനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. 

To advertise here,

ശരീരത്തിന്റെ ഇടതുവശത്ത് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് താരം ഇപ്പോള്‍ വിശ്രമത്തിലാണ്. ആദ്യ ഏകദിനത്തില്‍ സ്‌റ്റോയിനിസ് തന്റെ ഏഴാം ഓവറിലെ രണ്ടാം പന്ത് എറിയുമ്പോഴാണ് പരിക്ക് പറ്റിയത്. എന്നാല്‍ ഇത് ഗുരുതരമല്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പരിക്കേറ്റതിനെത്തുടര്‍ന്ന് താരം ഗ്രൗണ്ട് വിട്ടിരുന്നു. പകരം ഗ്ലെന്‍ മാക്സ്​വെല്ലാണ് സ്‌റ്റോയിനിസിന്റെ ഓവര്‍ പൂര്‍ത്തീകരിച്ചത്. 

സ്റ്റോയിനിസ് പുറത്തിരിക്കുന്ന സാഹചര്യം വന്നാല്‍ കാമറൂണ്‍ ഗ്രീനോ മോയിസ് ഹെന്റിക്കസോ ടീമില്‍ ഇടം നേടും. ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസിസ് 66 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. 

Content Highlights: Marcus Stoinis Suffers Side Injury, In Doubt For Second ODI Against India