ലണ്ടന്‍: സമീപകാലത്ത് മോശം ഫോമിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന വിരാട് കോലിക്ക് പിന്തുണയുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. കോലി ഇതിനകം ക്രിക്കറ്റില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രമേ സാധിക്കൂവെന്ന് പീറ്റേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു.

To advertise here,

2019 നവംബര്‍ 23-ന് ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലി അവസാനമായി മൂന്നക്കം കടന്നത്. അതിനു ശേഷം 964 ദിവസങ്ങളും 77 ഇന്നിങ്‌സുകളും കടന്നുപോയെങ്കിലും കോലിക്ക് ഇതുവരെ ഒരു സെഞ്ചുറി നേടാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരേ കളിച്ച രണ്ട് ട്വന്റി 20-കളിലും കോലി പരാജയമായിരുന്നു. 1, 11 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

കോലിക്കെതിരായ വിമര്‍ശങ്ങള്‍ ഏറിയതോടെ താരത്തെ പിന്തുണച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.