ന്യൂഡൽഹി: അമേരിക്കൻ പോൺ താരം കെന്ദ്ര ലസ്റ്റ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ചിത്രം കണ്ട് ഇന്ത്യക്കാർ ഞെട്ടിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കെന്ദ്ര പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ ചിത്രം വൈറലാകുകയും ചെയ്തു. 'അപ്രതീക്ഷിത കൂടിക്കാഴ്ച' എന്ന അടിക്കുറിപ്പോടെ കെന്ദ്ര പങ്കുവെച്ച ചിത്രം ആരാധകർക്കിടയിൽ വലിയ ആശയക്കുഴപ്പമാണ് സൃഷ്ടിച്ചത്. പല ഊഹാപോഹങ്ങളും ഇതിനിടെ പ്രചരിച്ചു.

To advertise here,

പോൺ താരം, കോലിയെ യഥാർഥത്തിൽ കണ്ടുമുട്ടിയോ എന്ന കാര്യത്തിൽ ആരാധകർ രണ്ടു തട്ടിലായി. ഒടുവിൽ ഇത് എഐ ചിത്രമാണെന്ന് ആരാധകർതന്നെ കണ്ടെത്തി. പ്രമുഖരായ വ്യക്തികൾക്കൊപ്പം നിൽക്കുന്ന എഐ ചിത്രം പങ്കുവെയ്ക്കുന്ന പതിവ് കെന്ദ്ര ലസ്റ്റിന് അടുത്തകാലത്തായിട്ടുണ്ട്. അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ ലോക റെസ്ലിങ് താരം ജോൺ സിനയ്ക്കും ബോളിവുഡ് താരം സൽമാൻ ഖാനും ഒപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം എഐ ഉപയോഗിച്ച് നിർമിച്ചതാണ്.

നിലവിൽ ഇന്ത്യയ്ക്കായി ഏകദിനത്തിൽ മാത്രം കളിക്കുന്ന കോലി വിജയ് ഹസാരെ ടൂർണമെന്റിൽ പങ്കെടുത്ത ശേഷം ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ്. കുടുംബവുമൊത്ത് ലണ്ടനിലേക്ക് താമസം മാറ്റിയ കോലി ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു മാത്രമായാണ് ഇപ്പോൾ ഇന്ത്യയിലേക്ക് വരുന്നത്.