ഗാലെ (ശ്രീലങ്ക): 2022-ലെ അരങ്ങേറ്റ ടെസ്റ്റ് മുതല്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയമായിരുന്നു ശ്രീലങ്കയുടെ കാമിന്ദു മെന്‍ഡിസ്. മികച്ച ഫോം തന്നെ കാരണം. ഇപ്പോള്‍ ന്യൂസീലന്‍ഡിനെതിരേ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും തിളങ്ങുകയാണ് ഈ ലങ്കന്‍ താരം.
ഇപ്പോഴിതാ മികച്ച ബാറ്റിങ്ങിലൂടെ 147 വര്‍ഷത്തെ ചരിത്രമുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഒരു അപൂര്‍വ നേട്ടത്തിനുടമയായിരിക്കുകയാണ് മെന്‍ഡിസ്. താരത്തിന്റെ കരിയറിലെ എട്ടാം ടെസ്റ്റ് മത്സരമാണ് ഇപ്പോള്‍ കിവീസിനെതിരേ നടന്നുകൊണ്ടിരിക്കുന്നത്. എട്ട് ടെസ്റ്റിലും മെന്‍ഡിസ് 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇതോടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യ എട്ടു ടെസ്റ്റുകളിലും 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമായിരിക്കുകയാണ് മെന്‍ഡിസ്. കരിയറിലെ ആദ്യ ഏഴു ടെസ്റ്റുകളിലും 50-ന് മുകളില്‍ സ്‌കോര്‍ ചെയ്ത പാകിസതാന്റെ സൗദ് ഷക്കീലിന്റെ നേട്ടമാണ് മെന്‍ഡിസ് മറികടന്നത്.
മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍, വെസ്റ്റിന്‍ഡീസിന്റെ ബാസില്‍ ബുച്ചര്‍, പാക് താരം സയീദ് അഹമ്മദ്, ന്യൂസീലന്‍ഡിന്റെ ബെര്‍ട്ട് സട്ട്ക്ലിഫ് എന്നിവരാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍. ഇവരെല്ലാം കളിച്ച ആദ്യ ആറു ടെസ്റ്റുകളിലും 50-ന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു.
ഗാലെയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളിയവസാനിക്കുമ്പോള്‍ 51 റണ്‍സുമായി മെന്‍ഡിസ് പുറത്താകാതെ നില്‍ക്കുകയാണ്. ആദ്യ ടെസ്റ്റിലെ സെഞ്ചുറി പ്രകടനം താരം ഈ ടെസ്റ്റിലും ആവര്‍ത്തിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlights: Kamindu Mendis becomes the first cricketer to score 50+ runs in each of his first 8 Test matches
Published: 26 Sept 2024, 09:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented