
ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ആരാധകരുടെ മനം കീഴടക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ. ബെയര്‍സ്‌റ്റോയുടെ ബാറ്റിങ് മികവില്‍ ഇംഗ്ലണ്ട് വിജയം നേടുകയും ചെയ്തു. എന്നാല്‍ ഇതൊന്നുമല്ല ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്.
ചര്‍ച്ചാവിഷയം ബെയര്‍സ്‌റ്റോയാണെങ്കിലും അതിനുള്ള കാരണം മറ്റൊന്നാണ്. ജിമ്മില്‍ ബെയര്‍സ്‌റ്റോ നടത്തിയ പരിശീലനമാണ് ഇപ്പോള്‍ കായികലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. സഹതാരം സാം കറനെ എടുത്തുയര്‍ത്തിയാണ് ബെയര്‍സ്റ്റോ പരിശീലനം നടത്തിയത്. ചിരിയുണര്‍ത്തുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ചിരിയടക്കാനാവാത്ത സാം കറനും രൂക്ഷഭാവത്തില്‍ നടന്നുവരുന്ന ബെയര്‍സ്‌റ്റോയും ആരാധകര്‍ക്ക് വലിയ ചിരിയാണ് സമ്മാനിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ആരാധകക്കൂട്ടായ്മയായ ബാര്‍മി ആര്‍മിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ബെയര്‍സ്‌റ്റോയും സാം കറനും ദക്ഷിണാഫ്രിക്കയ്ക്കതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയ്ക്ക് വേണ്ടി പരിശീലനം നടത്തുന്ന സമയത്താണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ വിജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0 ന് മുന്നിലെത്തി.
Content Highlights: jonny bairstow, sam curran, cricket, england cricket, funny video, sports news, cricket news, sports
Published: 28 Jul 2022, 01:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented