ബര്‍മിങ്ങാം: ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ട്. കരിയറില്‍ 12,000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടമാണ് റൂട്ട് ശനിയാഴ്ച സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ താരമാണ് റൂട്ട്.
ടെസ്റ്റിലെ റണ്‍വേട്ടക്കാരില്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ (11,953) പിന്നിലാക്കി ഏഴാം സ്ഥാനത്തെത്താനും റൂട്ടിനായി. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് റൂട്ട് ഈ നേട്ടത്തിലെത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ റൂട്ട് 87 റണ്‍സെടുത്തു. ടെസ്റ്റില്‍ 12,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമാണ് റൂട്ട്. മുന്‍ ക്യാപ്റ്റന്‍ സര്‍ അലസ്റ്റര്‍ കുക്കാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയ ഇംഗ്ലീഷ് താരം. 143-ാം ടെസ്റ്റിലെ 261-ാം ഇന്നിങ്‌സിലാണ് റൂട്ട് ഈ നാഴികക്കല്ലിലെത്തിയത്.
ടെസ്റ്റില്‍ 12,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം കൂടിയാണ് റൂട്ട്. 33 വര്‍ഷവും 13 ദിവസവും പ്രായമുള്ളപ്പോള്‍ ഈ നാഴികക്കല്ല് പിന്നിട്ട അലസ്റ്റന്‍ കുക്കാണ് ഈ പട്ടികയില്‍ ഒന്നാമന്‍. 33 വര്‍ഷവും 210 ദിവസവും പ്രായമുള്ളപ്പോഴാണ് റൂട്ട് ഈ നേട്ടത്തിലെത്തിയത്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ (15921), റിക്കി പോണ്ടിങ്ങ് (13378), ജാക്ക് കാലിസ് (13289), രാഹുല്‍ ദ്രാവിഡ് (13288), അലസ്റ്റര്‍ കുക്ക് (12472), കുമാര്‍ സംഗക്കാര (12400) എന്നിവരാണ് റണ്‍വേട്ടയില്‍ റൂട്ടിന് (12027) മുന്നിലുള്ളത്.
Content Highlights: England's Joe Root has achieved another milestone, becoming the seventh player to score 12,000 runs
Published: 27 Jul 2024, 09:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented