ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ 11-ാമനായി ക്രീസിലെത്തി ചരിത്ര പ്രകടനവുമായി ഇന്ത്യൻ താരം ജയ്‌ദേവ് ഉനദ്ഘട്ട്. പുരുഷ ട്വന്റി 20യിൽ 11-ാമനായി ബാറ്റിങ്ങിനിറങ്ങിയ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന ചരിത്രനേട്ടമാണ് ഈ പേസ് ബൗളർ സ്വന്തമാക്കിയത്. ഇൻഡോറിലെ ഹോൾക്കർ സ്‌റ്റേഡിയത്തിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ തമിഴ്‌നാടിനെതിരെയാണ് സൗരാഷ്ട്ര ക്യാപ്റ്റനായ ജയ്‌ദേവ് ഈ റെക്കോർഡ് പ്രകടനം പുറത്തെടുത്തത്.
വെറും 26 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 40 റൺസാണ് താരം അടിച്ചെടുത്തത്. ഇതോടെ ഇംഗ്ലണ്ടിന്റെ ഡാനി ബ്രിഗ്‌സിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് പഴങ്കഥയായി. പത്താം വിക്കറ്റിൽ ചേതൻ സക്കറിയയ്‌ക്കൊപ്പം 62 റൺസ് കൂട്ടുകെട്ടും ജയ്‌ദേവ് പടുത്തുയർത്തി.
സൗരാഷ്ട്ര ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിൽ തകർച്ച നേരിട്ടപ്പോഴാണ് ഇരുവരും ഒത്തുചേർന്നത്. എന്നാൽ പത്താം വിക്കറ്റിലെ ആ കൂട്ടുകെട്ട് വിജയലക്ഷ്യമായി 193 റൺസിലെത്തിയില്ല. 38 റൺസിന്റെ തോൽവിയോടെ അവർ ടൂർണമെന്റിൽ നിന്ന് പുറത്തായി.
Content Highlights: Jaydev Unadkat scored 40 runs off 26 balls coming in at No. 11., Broke the previous world record held by England's Danny Briggs for highest T20 score at No. 11., Shared a 62-run 10th-wicket partnership with Chetan Sakariya., Achieved during a Syed Mushtaq Ali Trophy match between Saurashtra and Tamil Nadu at Indore.
Published: 28 Nov 2026, 09:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented