ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്രമെഴുതി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം എന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്.
39 പന്തിൽ ഒരു ഫോറും സിക്‌സും സഹിതം 23 റൺസാണ് പന്ത് നേടിയത്. ഇതോടെ 44 മത്സരങ്ങളിൽ നിന്ന് പന്ത് 89 സിക്‌സറുകൾ നേടി. 64 മത്സരങ്ങളിൽ നിന്ന് 88 സിക്‌സറുകളുള്ള ബെൻ സ്റ്റോക്ക്‌സ് ഇതോടെ രണ്ടാം സ്ഥാനത്തായി. 40 ടെസ്റ്റുകളിൽ നിന്ന് 56 സിക്‌സറുകളുള്ള രോഹിത് ശർമയാണ് മൂന്നാം സ്ഥാനത്ത്. ശുഭ്മാൻ ഗിൽ 48ഉം യശസ്വി ജയ്‌സ്വാൾ 45ഉം സിക്‌സറുകൾ നേടി.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും പന്താണ്. 43.04 ബാറ്റിങ് ശരാശരിയിൽ 3099 റൺസാണ് പന്ത് അടിച്ചെടുത്തത്. ഇതിൽ ഏഴ് സെഞ്ചുറികളും 18 അർദ്ധ സെഞ്ചുറികളും ഉൾപ്പെടുന്നു. ഈ വർഷം ഇതുവരെ ആറ് ഇന്നിങ്‌സുകളിൽ നിന്ന് 400 റൺസാണ് പന്ത് നേടിയത്.
Content Highlights: Rishabh Pant sets the record for most sixes in ICC World Test Championship history., Pant surpassed Ben Stokes with 89 sixes in 44 matches., He is also India's highest run-scorer in WTC with 3099 runs., Scored 23 runs off 39 balls in the second test against New Zealand in Christchurch.
Published: 28 Nov 2026, 04:57 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented