കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ ബാറ്റർ യശസ്വി ജയ്‌സ്വാളും ലങ്കൻ ബൗളർ അസിത ഫെർണാണ്ടോയും തമ്മിൽ വാക്കേറ്റം. തർക്കം കൈയാങ്കളിയിലേയ്ക്ക് നീങ്ങിയപ്പോൾ ധനഞ്ജയ് ഡിസിൽവ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
53 പന്തിൽ നിന്ന് 45 റൺസെടുത്ത ജയ്‌സ്വാളിനെ പതിനേഴാം ഓവറിന്റെ അവസാന പന്തിൽ ഫെർണാണ്ടോ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർച്ചയായി നാല് ബൗണ്ടറി പായിച്ചശേഷമായിരുന്നു ജയ്‌സ്വാളിനെ ഫെർണാണ്ടോ വീഴ്ത്തിയത്. ഫെർണാണ്ടോയുടെ ഒന്നാന്തരമൊരു ഇൻസ്വിങ്ങറിൽ ജയ്‌സ്വാളിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. നിരാശനായി പവലിയനിലേയ്ക്ക് മടങ്ങുകയായിരുന്ന തന്നെ ലങ്കൻ താരങ്ങൾ കളിയാക്കിയത് ജയ്‌സ്വാളിനെ ചൊടിപ്പിച്ചു. ഫെർണാണ്ടോയുടെ അടുത്ത് ചെന്ന് രോഷം പ്രകടിപ്പിച്ചതോടെ ചെറിയ തോതിൽ ഉന്തുംതള്ളുമായി. ഇതോടെയാണ് ഡിസിൽവയ്ക്ക് പിടിച്ചുമാറ്റേണ്ടിവന്നത്.
ഒന്നാം ടെസ്റ്റിൽ നിരോഷൻ ഡിക്ക്‌വെല്ലയെ ജയ്‌സ്വാൾ ചീത്തവിളിച്ചുവെന്ന് നേരത്തെ ആക്ഷേപമുള്ളതാണ്. ഇതിന് പകരത്തിന് പകരമായിരുന്നു ലങ്കൻ താരങ്ങളുടെ ആഘോഷവും കളിയാക്കലും. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുന്നൂറ് റൺസെടുത്തു നിൽക്കുകയാണ് ഇന്ത്യ. പതിനാറ് ഓവർ എറിഞ്ഞ ഫെർണാണ്ടോയാണ് ഇതിൽ മൂന്ന് പേരെയും മടക്കിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും രവീന്ദ്ര ജഡേജയുമായിരുന്നു ഫെർണാണ്ടോയുടെ മറ്റ് ഇരകൾ.
Content Highlights: Yashasvi Jaiswal and Asitha Fernando engaged in a heated argument during the second Test., Fernando bowled Jaiswal for 45 runs after conceding four consecutive boundaries., Teammates had to intervene as the verbal spat escalated into pushing., India finished Day 1 at 300-5, with Fernando taking three wickets.
Published: 23 Aug 2026, 06:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented